ഭിത്തികളിൽ ചുവര്‍ചിത്രങ്ങള്‍: കട്ടപ്പന ബസ് സ്റ്റാന്‍ഡ് കളര്‍ഫുള്‍
ഭിത്തികളിൽ ചുവര്‍ചിത്രങ്ങള്‍: കട്ടപ്പന ബസ് സ്റ്റാന്‍ഡ് കളര്‍ഫുള്‍

ഇടുക്കി: കട്ടപ്പന ബസ് സ്റ്റാന്‍ഡ് ടെര്‍മിനല്‍ ഇനി കളര്‍ഫുള്ളാണ്. ശുചിത്വ ബോധവല്‍ക്കരണത്തിന്റെ ഭാഗമായി നഗരസഭയും ശുചിത്വ മിഷനും ചേര്‍ന്ന് ഭിത്തികളില്‍ മനോഹരമായ ചുവര്‍ചിത്രങ്ങള്‍ നിറയ്ക്കുകയാണ്. വൃത്തിഹീനമായിരുന്ന ഭിത്തികളില്‍ ഇനിമുതല്‍ മനോഹരമായ ചിത്രങ്ങളാണ്. ബസ് സ്റ്റാന്‍ഡിലെത്തുന്ന യാത്രക്കാരെയും കുട്ടികളെയും ആകര്‍ഷിക്കുംവിധമാണിത്. നഗരസഭ ടൗണ്‍ സൗന്ദര്യവല്‍ക്കരണ ഭാഗമായി ശുചിത്വ ബോധവല്‍ക്കരണം, ലഹരി നിര്‍മാര്‍ജനം എന്നിവ ലക്ഷ്യമിട്ടുള്ള ചിത്രങ്ങളില്‍ ശുചീകരണ തൊഴിലാളികള്‍ വരെ ഇടംപിടിച്ചിട്ടുണ്ട്.
മുന്നറിയിപ്പ് ഉണ്ടായിട്ടും സ്റ്റാന്‍ഡ് ടെര്‍മിനലിന്റെ എല്ലാവശങ്ങളിലും വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെയും സ്ഥാപനങ്ങളുടെയും പോസ്റ്റുകളായിരുന്നു. വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ ആയിരത്തിലേറെ യാത്രക്കാര്‍ ദിനംപ്രതി എത്തുന്ന സ്റ്റാന്‍ഡിനെ കളര്‍ഫുള്ളാക്കിയ നഗരസഭയെ അഭിനന്ദിക്കുകയാണ് വ്യാപാരികളും കടകളിലെ ജീവനക്കാരും.
What's Your Reaction?






