ഇടുക്കി ബ്ലോക്ക് പഞ്ചായത്തിന് 60.63 കോടിയുടെ ബജറ്റ്
ഇടുക്കി ബ്ലോക്ക് പഞ്ചായത്തിന് 60.63 കോടിയുടെ ബജറ്റ്

ഇടുക്കി: ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് ബജറ്റില്‍ ഭവന നിര്‍മാണം, വ്യവസായം, സാമൂഹ്യക്ഷേമം എന്നീ മേഖലകള്‍ക്ക് മുന്‍ഗണന. 60,63,35,621 രൂപ വരവും 60,31,56,000 രൂപ ചെലവും 31,79,621 മിച്ചവുമുള്ള ബജറ്റ് വൈസ് പ്രസിഡന്റ് അഡ്വ. എബി തോമസ് അവതരിപ്പിച്ചു. പിഎംഎവൈജി ഭവന പദ്ധതിക്കായി 5.89 കോടി രൂപയും ലൈഫ് ഭവന പദ്ധതിക്കായി 55 ലക്ഷം രൂപയും ബജറ്റില്‍ നീക്കിവച്ചു. ക്ഷീര കര്‍ഷകര്‍ക്ക് ഇന്‍സെന്റ്റീവ് ആയി 72.50 ലക്ഷം രൂപയും കാര്‍ഷിക മേഖലയിലെ വിവിധ പദ്ധതികള്‍ക്കയി 38.50 ലക്ഷം രൂപയും വകയിരുത്തി. ഓപ്പണ്‍ ജിംനേഷ്യം, 60 വയസിന് മുകളില്‍ പ്രായമുള്ള എല്ലാവര്‍ക്കും സൗജന്യ കണ്ണ് പരിശോധനയും ഉപകരണ വിതരണവും ഭിന്നശേഷി വിഭാഗക്കാര്‍ക്ക് തൊഴില്‍ പരിശീലനം, ഡയാലിസിസ് രോഗികള്‍ക്ക് ധനസഹായം, യോഗ പരിശീലനം, മുച്ചക്ര വാഹന വിതരണം, എന്നിങ്ങനെയുള്ള പദ്ധതികള്‍ക്കും ബജറ്റില്‍ പരിഗണനയുണ്ട്. ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗക്കാരെ പരിഗണിച്ച് അവര്‍ക്കായി പ്രത്യേക തൊഴില്‍ പരിശീലന പദ്ധതിക്കും തുക വകയിരുത്തി. കാല്‍വരിമൗണ്ടില്‍ നിര്‍മാണം പൂര്‍ത്തിയാക്കിയ കെട്ടിടം മെയ് മാസം പ്രവര്‍ത്തനം ആരംഭിക്കും. കായിക വികസനത്തിനായി ടര്‍ഫ് സ്റ്റേഡിയവും ഇന്‍ഡോര്‍ സ്റ്റേഡിയവും നിര്‍മിക്കും.
ദുരന്ത മുന്നറിയിപ്പ് സംവിധാനങ്ങള്‍ക്കും വന്യമൃഗ ഉപദ്രവത്തില്‍ നിന്ന് രക്ഷ നേടുന്നതിന് വേലി നിര്‍മിക്കുന്നതിനും പദ്ധതി ഏറ്റെടുത്തിട്ടുണ്ട്. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആന്‍സി തോമസ് അധ്യക്ഷയായി. സെക്രട്ടറി പി .എം മുഖമ്മദ് സബീര്‍, ബ്ലോക്ക് പഞ്ചായത്തംഗങ്ങള്‍, ഇംപ്ലിമെന്റ് ഓഫീസര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
What's Your Reaction?






