അയ്യപ്പന്‍കോവില്‍ പഞ്ചായത്ത് ഓഫീസ് പടിക്കല്‍ കോണ്‍ഗ്രസ് ധര്‍ണ നടത്തി
അയ്യപ്പന്‍കോവില്‍ പഞ്ചായത്ത് ഓഫീസ് പടിക്കല്‍ കോണ്‍ഗ്രസ് ധര്‍ണ നടത്തി

ഇടുക്കി: വിവിധ ആവശ്യങ്ങളുന്നയിച്ച് കോണ്‍ഗ്രസ് അയ്യപ്പന്‍കോവില്‍ മണ്ഡലം കമ്മിറ്റി പഞ്ചായത്ത് ഓഫീസ് പടിക്കല്‍ ധര്‍ണ നടത്തി. ഡിസിസി ജനറല്‍സെക്രട്ടറി പി ആര്‍ അയ്യപ്പന്‍ ഉദ്ഘാടനം ചെയ്തു. ആശവര്‍ക്കര്‍മാരുടെ സമരത്തിന്റെ കാര്യത്തില്‍ സര്‍ക്കാര്‍ നീതി പുലര്‍ത്തുക, അങ്കണവാടി ജീവനക്കാരുടെ ആവശ്യങ്ങള്‍ അംഗീകരിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ധര്‍ണ നടത്തിയത്. മണ്ഡലം പ്രസിഡന്റ് ജെയിംസ് കാപ്പന്‍ അധ്യക്ഷനായി. രാജേന്ദ്രന്‍ മാരിയില്‍, സോണിയ ജെറി, രാജു ചെമ്പന്‍കുളം, റോസമ്മ കൊച്ചുവെലിയില്‍, തോമസ് നടുവിലെകുറ്റ്, സുഭാഷ് മഠത്തില്‍ എന്നിവര്‍ നേതൃത്വം നല്‍കി.
What's Your Reaction?






