എഎപി കീരംപാറ പഞ്ചയാത്തില്‍ ക്ഷേമരാഷ്ട്ര വിളംബര ജാഥ നടത്തി
എഎപി കീരംപാറ പഞ്ചയാത്തില്‍ ക്ഷേമരാഷ്ട്ര വിളംബര ജാഥ നടത്തി

ഇടുക്കി: ആംആദ്മി പാര്‍ട്ടി കീരംപാറ പഞ്ചയാത്തില്‍ ക്ഷേമരാഷ്ട്രവിളംബര ജാഥ നടത്തി. സംസ്ഥാന സെക്രട്ടറി റെനി സ്റ്റീഫന്‍ ജാഥ ക്യാപ്റ്റര്‍ മത്തായി പീച്ചക്കരയ്ക്ക് പതാക നല്‍കി ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് നടന്ന ബൈക്ക് റാലിയുടെ ഉദ്ഘാടനം ജാഥ കോ-ഓര്‍ഡിനേറ്റര്‍ ഷിബു തങ്കപ്പന്‍ നിര്‍വഹിച്ചു. സമാപന സമ്മേളനം സംസ്ഥാന വര്‍ക്കിങ് പ്രസിഡന്റ് ഡോ. സെലിന്‍ ഫിലിപ്പ് ഉദ്ഘാടനം ചെയ്തു. ആലുവ-മൂന്നാര്‍ രാജപാത സമരത്തില്‍ കോതമംഗലം മുന്‍ ബിഷപ്പ് മാര്‍ ജോര്‍ജ് പുന്നക്കോട്ടിലിനെ കേസില്‍ പ്രതിയാക്കിയത് ഭരണകക്ഷി എംഎല്‍എയുടെ അറിവോടെയാണോയെന്ന് ജനം സംശയിക്കുന്നുവെന്നും സര്‍ക്കാര്‍ തിരുത്തിയില്ലെങ്കില്‍ ജനം തിരുത്തുന്ന കാലം വിദൂരമല്ലെന്നും ഡോ. സെലിന്‍ ഫിലിപ്പ് പറഞ്ഞു. രവി കീരംപാറ മുഖ്യപ്രഭാഷണം നടത്തി. പാതിവില തട്ടിപ്പ് സംസ്ഥാനത്തെ ഉന്നത രാഷ്ട്രീയക്കാരുടെ അറിവോടെയാണെന്നും 450 കോടിയുടെ വന്‍ തട്ടിപ്പ് വളരെ ലാഘവത്തോടെയാണ് സര്‍ക്കാരും, പ്രതിപക്ഷവും ബിജെപിയും കാണുന്നതെന്നും എഎപി ഇടുക്കി ജില്ലാ പ്രസിഡന്റ് അഡ്വ. ബേസില്‍ ജോണ്‍ ആരോപിച്ചു. മൂവാറ്റുപുഴ നിയോജകമണ്ഡലം ലീഗല്‍ സിങ് പ്രസിഡന്റ് ആഡ്വ. ചാള്‍സ് വാട്ടപ്പിള്ളില്‍, സംസ്ഥാന വൈസ് പ്രസിഡന്റ് ജേക്കബ് മാത്യു, സംസ്ഥാന സെക്രടറി ഷക്കീര്‍ അലി, ജോണ്‍സന്‍ കുകപ്പിള്ളി, ജില്ലാ വൈസ് പ്രസിഡന്റ് കെ എസ് ഗോപിനാഥന്‍, ജില്ലാ സെക്രട്ടറി സുജിത് സുകുമാരന്‍, നിയോജക മണ്ഡലം പ്രസിഡന്റ് വിജോയി പുളിക്കല്‍, സെക്രട്ടറി റെജി ജോര്‍ജ്, ട്രഷറാര്‍ ലാലു മാത്യു, സണ്ണി ജോര്‍ജ്, ബാബു മാത്യു, കുമാരന്‍ സീ.കെ, ജിബിന്‍ റാത്തപ്പിള്ളി, സലിം പറമ്പില്‍, ജയിംസ് ആര്‍ക്കുഴ, ബീതു വര്‍ഗ്ഗീസ്, ജെറാള്‍ഡ്, സുനി അവരാപ്പാട്ട്, ചന്ദ്രന്‍ കെഎസ്, ശാന്തമ്മ ജോര്‍ജ്, വിനോദ് വി.സി, കുഞ്ഞി തൊമ്മന്‍, തങ്കച്ചന്‍ കോട്ടപ്പടി, പിയേഴ്‌സന്‍ കെ ഐസക്ക് എന്നിവര്‍ പങ്കെടുത്തു. ചടങ്ങില്‍ വിവിധ മേഖലകളില്‍ മികവ് തെളിയച്ചവരെ അനുമോദിച്ചു.
What's Your Reaction?






