വെള്ളത്തൂവല്‍ പഞ്ചായത്തില്‍ സ്വാതന്ത്ര്യദിനാഘോഷം നടത്തി
വെള്ളത്തൂവല്‍ പഞ്ചായത്തില്‍ സ്വാതന്ത്ര്യദിനാഘോഷം നടത്തി

ഇടുക്കി: വെള്ളത്തൂവല്‍ പഞ്ചായത്തില്‍ സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി സ്വാതന്ത്ര്യദിന റാലിയും പൊതുസമ്മേളനവും നടത്തി. പ്രസിഡന്റ് ജാന്‍ഷി ജോഷി ഫ്‌ളാഗ് ഓഫ് ചെയ്തു. പൊലീസ് സ്റ്റേഷന്‍ ജങ്ഷനില്‍ നിന്നാരംഭിച്ച റാലി ടൗണ്‍ ചുറ്റി സമാപിച്ചു. റാലിക്കുശേഷം നടന്ന പൊതുസമ്മേളനം പ്രശസ്ത കലാകാരന്‍ സാബു അരക്കുഴ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ജാന്‍സി ജോഷി അധ്യക്ഷയായി. വൈസ് പ്രസിഡന്റ് കെ ആര്‍ ജയന്‍, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ ജോര്‍ജ് തോമസ്, ബിന്ദു രാജേഷ്, എം യു ബേബി, പി കെ സതീഷ് കുമാര്‍ എന്നിവര്‍ സംസാരിച്ചു.
What's Your Reaction?






