ഡിവൈഎഫ്‌ഐ അണക്കരയില്‍ സമരസംഗമം നടത്തി
ഡിവൈഎഫ്‌ഐ അണക്കരയില്‍ സമരസംഗമം നടത്തി

ഇടുക്കി: ഡിവൈഎഫ്‌ഐ വണ്ടന്‍മേട് ബ്ലോക്ക് കമ്മിറ്റി സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് അണക്കരയില്‍ സമരസംഗമം നടത്തി. ജില്ലാ പ്രസിഡന്റ് കെ പി സുമോദ് ഉദ്ഘാടനം ചെയ്തു.
രാജ്യത്ത് വെറുക്കപ്പെട്ട ഭരണമാണ് നടക്കുന്നതെന്നും സംഘപരിവാര്‍ രാജ്യത്തെ നശിപ്പിച്ചു കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഞങ്ങള്‍ക്കുവേണം ജോലി ഞങ്ങള്‍ക്കുവേണം മതേതര ഇന്ത്യ എന്ന മുദ്രാവാക്യം ഉയര്‍ത്തിയാണ് സമരസംഗമം നടത്തിയത്. ബ്ലോക്ക് പ്രസിഡന്റ് ബിബിന്‍ ബാബു അധ്യക്ഷനായി. സ്റ്റേബിന്‍ ബാബു, സതീഷ് ചന്ദ്രന്‍, എസ് രാജേഷ്, സന്ധ്യ രാജ, മോഹന്‍, ലിജു നെല്‍സണ്‍ എന്നിവര്‍ സംസാരിച്ചു.
What's Your Reaction?






