നെടുങ്കണ്ടം പഞ്ചായത്തില്‍ ആകെ 88 സ്ഥാനാര്‍ഥികള്‍
നെടുങ്കണ്ടം പഞ്ചായത്തില്‍ ആകെ 88 സ്ഥാനാര്‍ഥികള്‍
ഇടുക്കി: നെടുങ്കണ്ടം പഞ്ചായത്തിലേക്ക് ഇത്തവണ ജനവിധി തേടുന്നത് 88 സ്ഥാനാര്‍ഥികള്‍. 24 വാര്‍ഡുകളിലായി ആകെ 40 പുരുഷന്‍മാരും 48 സ്ത്രീകളും മത്സരത്തിനിറങ്ങും. ആകെ 122 ആളുകള്‍ 163 നാമ നിര്‍ദേശ പത്രികകളാണ് സമര്‍പ്പിച്ചിരുന്നത്. സൂക്ഷ്മ പരിശോധനയില്‍ മൂന്ന് സ്ഥാനാര്‍ഥികളുടെ പത്രിക തള്ളിയിരുന്നു. ബാക്കി 119 പേരില്‍ 31 സ്ഥാനാര്‍ഥികള്‍ പത്രിക പിന്‍വലിക്കുകയും ഇരട്ടിപ്പ് ഒഴിവാക്കപ്പെടുകയും ചെയ്തതോടെയാണ് തെരഞ്ഞെടുപ്പ് ചിത്രം തെളിഞ്ഞത്. പത്താം വാര്‍ഡ് ആയ പാലാറിലാണ് ഏറ്റവും കൂടുതല്‍ സ്ഥാനാര്‍ഥികള്‍ ഉള്ളത്. ഇവിടെ മുന്നണി സ്ഥാനാര്‍ഥികള്‍ ഉള്‍പ്പടെ എട്ട് പേരാണ് മത്സര രംഗത്തുള്ളത്. 24, 18 വാര്‍ഡുകളിലാണ് സ്ഥാനാര്‍ഥികള്‍ കുറവ്. ഇവിടെ രണ്ട് സ്ഥാനാര്‍ഥികള്‍ വീതമാണ് മത്സര രംഗത്തുള്ളത്. ഇല്ലിക്കാനം, തിരുവല്ലപടി, കൗന്തി എന്നീ വാര്‍ഡുകളാണ് കൂടുതല്‍ സ്ഥാനാര്‍ഥികള്‍ ഉള്ള മറ്റ് വാര്‍ഡുകള്‍. ഇടത് വലത് മുന്നണികള്‍ക്ക് പുറമെ പഞ്ചായത്തിലെ മിക്ക വാര്‍ഡുകളിലും എന്‍ഡിഎ മുന്നണിയും മത്സര രംഗത്ത് ഉണ്ട്. എസ്ഡിപിഐയും യുഡിഎഫിനൊപ്പം അല്ലാതെ മുസ്ലിം ലീഗും ഓരോ വാര്‍ഡുകളില്‍ മത്സരിക്കുന്നുണ്ട്. ഇതോടൊപ്പം സ്വാതന്ത്ര്യരും വിമതരും അപരന്‍മാരുമൊക്കെ കളം നിറഞ്ഞുകഴിഞ്ഞു
What's Your Reaction?

