വഴിവിളക്കുകള്‍ തകരാറില്‍: മേരികുളത്ത് ഇരുട്ടില്‍ത്തപ്പി നാട്ടുകാര്‍
വഴിവിളക്കുകള്‍ തകരാറില്‍: മേരികുളത്ത് ഇരുട്ടില്‍ത്തപ്പി നാട്ടുകാര്‍

ഇടുക്കി: മേരികുളത്ത് വഴിവിളക്കുകള്‍ ഇല്ലാത്തത് ജനത്തെ ബുദ്ധിമുട്ടിക്കുന്നു. രാത്രികാലങ്ങളില്‍ ഇരുട്ടിന്റെ മറവില്‍ മോഷണവും മറ്റ് സാമൂഹിക വിരുദ്ധ പ്രവര്‍ത്തനങ്ങളും വര്‍ധിച്ചു. വിളക്കുകള്‍ സ്ഥാപിക്കാന്‍ പഞ്ചായത്ത് നടപടിയെടുക്കുന്നില്ലെന്നും നാട്ടുകാര്‍ ആരോപിച്ചു. രാത്രികാലങ്ങളില്‍ ടൗണ്‍ ഇരുട്ടിലാകും. ആകെയുള്ള കടകളിലെ ലൈറ്റുകളുടെ വെളിച്ചം മാത്രമാണ്. ടൗണിലെ വഴിവിളക്കുകള്‍ തകരാറിലായിട്ട് ഒരുവര്‍ഷത്തിലേറെയായി. പഞ്ചായത്ത് സ്ഥാപിച്ച മിനി ഹൈമാസ്റ്റ് ലൈറ്റ് ഉള്‍പ്പെടെ തകരാറിലാണ്. കഴിഞ്ഞദിവസം 4 കടകളില്‍ മോഷണവും 5 സ്ഥാപനങ്ങളില്‍ മോഷണശ്രമവും നടന്നു.
രാത്രി 10 ഓടെ കടകള്‍ അടച്ചശേഷം ടൗണിലൂടെ കാല്‍നടയാത്ര പോലും ദുഷ്‌കരമാണ്. വിളക്കുകള്‍ സ്ഥാപിക്കണമെന്ന് വ്യാപാരികളും നാട്ടുകാരും വര്‍ഷങ്ങളായി ആവശ്യപ്പെടുന്നു. മന്ത്രി ഉള്‍പ്പെടെ ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിച്ചുവെന്ന് പറയുന്നതല്ലാതെ സ്ഥാപിക്കാന്‍ നടപടിയില്ല. അതേസമയം വഴിവിളക്കുകള്‍ സ്ഥാപിക്കാന്‍ ഉടന്‍ ടെന്‍ഡര്‍ നല്‍കുമെന്ന് പഞ്ചായത്ത് അധികൃതര്‍ വ്യക്തമാക്കി.
What's Your Reaction?






