വെള്ളയാംകുടി സെന്റ് ജെറോംസ് സ്‌കൂളില്‍ എസ്പിസി പാസിങ്ഔട്ട്

വെള്ളയാംകുടി സെന്റ് ജെറോംസ് സ്‌കൂളില്‍ എസ്പിസി പാസിങ്ഔട്ട്

Feb 1, 2024 - 18:24
Jul 11, 2024 - 23:57
 0
വെള്ളയാംകുടി സെന്റ് ജെറോംസ് സ്‌കൂളില്‍ എസ്പിസി പാസിങ്ഔട്ട്
This is the title of the web page

ഇടുക്കി: കട്ടപ്പന വെള്ളയാംകുടി സെന്റ് ജെറോംസ് ഹൈസ്‌കൂളിലെ എസ്പി കേഡറ്റുകളുടെ പാസിങ്ഔട്ട് പരേഡ് നടത്തി. കട്ടപ്പന ഡിവൈഎസ്പി ബേബി പി.വി. സല്യൂട്ട് സ്വീകരിച്ചു. 44 കേഡറ്റുകള്‍ പരിശീലനം പൂര്‍ത്തീകരിച്ച് പാസിങ്ഔട്ട് പരേഡില്‍ പങ്കെടുത്തു. ലഹരിയുടെ ഉപയോഗം പുതുതലമുറയെ നശിപ്പിക്കുമെന്നും ഉപയോഗം തടയാന്‍ കേഡറ്റുകള്‍ പ്രതിജ്ഞാബദ്ധരാണെന്നും ഡിവൈഎസ്പി ബേബി പി.വി. പറഞ്ഞു.
വിശിഷ്ടാതിഥികള്‍ക്ക് കേഡറ്റുകള്‍ സല്യൂട്ട് നല്‍കി. എസ്പിസി ഇടുക്കി പ്രൊജക്റ്റ് ഓഫീസര്‍ സുരേഷ് ബാബു പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. പരേഡ് കമാന്‍ഡര്‍മാര്‍, ബെസ്റ്റ് ഇന്‍ഡോര്‍, ഔട്ട് ഡോര്‍ കേഡറ്റുകള്‍, പരിശീലകര്‍ തുടങ്ങിയവര്‍ക്ക് ഉപഹാരം നല്‍കി. നഗരസഭാ കൗണ്‍സിലര്‍ ബീനാ സിബി, കട്ടപ്പന എസ്എച്ച്ഒ എം സുരേഷ് കുമാര്‍, എസ്‌ഐ എന്‍ ജെ സുനേഖ്, സ്‌കൂള്‍ അസിസ്റ്റന്റ് മാനേജര്‍ ഫാ. ജോസഫ് ഉമ്മിക്കുന്നേല്‍, പ്രിന്‍സിപ്പല്‍ ജിജി ജോര്‍ജ്, ഹെഡ്മിസ്ട്രസ് വിന്‍സി സെബാസ്റ്റ്യന്‍, ഹെഡ്മാസ്റ്റര്‍ ഫ്രാന്‍സിസ് മാത്യു, സൈജു, പിടിഎ പ്രസിഡന്റ് ജോജോ കുടക്കച്ചിറ, എസ്പിസി പിടിഎ പ്രസിഡന്റ് ജിമ്മി കുര്യന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

 

What's Your Reaction?

like

dislike

love

funny

angry

sad

wow