കല്യാണത്തണ്ടിലെ കൈയേറ്റം ഒഴിപ്പിച്ചു
കല്യാണത്തണ്ടിലെ കൈയേറ്റം ഒഴിപ്പിച്ചു

ഇടുക്കി: കല്യാണത്തണ്ടിലെ സര്‍ക്കാര്‍ ഭൂമിയിലെ കൈയേറ്റം റവന്യു സംഘം ഒഴിപ്പിച്ചു. കട്ടപ്പന മുന്‍സിഫ് കോടതി ഉത്തരവിനെ തുടര്‍ന്ന് നടപടി. ഇടുക്കി ഭൂരേഖ തഹസില്‍ദാര്‍ മിനി കെ ജോണ്‍, കട്ടപ്പന വില്ലേജ് ഓഫീസര്‍ എം ജെ ജോര്‍ജ്കുട്ടി, ഇടുക്കി താലൂക്കിലെ പ്രത്യേക റവന്യു സംഘം എന്നിവര്‍ ചേര്‍ന്ന് 35 സെന്റ് ഭൂമിയിലെ കൈയേറ്റം ഒഴിപ്പിച്ച് സര്‍ക്കാര്‍ ബോര്‍ഡ് സ്ഥാപിച്ചു. വൈള്ളയാംകുടി തെക്കേവയലില്‍ ജോബി ജോര്‍ജാണ് കട്ടപ്പന വില്ലേജിലെ ബ്ലോക്ക് നമ്പര്‍ 60-ല്‍ റീസര്‍വേ നമ്പര്‍ 17-ല്‍ ഉള്‍പ്പെട്ട ഭൂമി കൈയേറിയത്. ഇവിടെ നിര്‍മിച്ച കെട്ടിടം മണ്ണുമാന്തി യന്ത്രമുപയോഗിച്ച് പൊളിച്ചുനീക്കി.
What's Your Reaction?






