കട്ടപ്പന നരിയംപാറ കോളേജിൽ പൂർവ്വ വിദ്യാർത്ഥി സംഗമം നടന്നു
കട്ടപ്പന നരിയംപാറ കോളേജിൽ പൂർവ്വ വിദ്യാർത്ഥി സംഗമം നടന്നു

ഇടുക്കി: കട്ടപ്പന നരിയംപാറ കോളേജിൽ 1976 ബാച്ചിലേ പൂർവ്വ വിദ്യാർത്ഥി സംഗമം ഇരുപതേക്കർ ലാവാ ഓഡിറ്റോറിയത്തിൽ വച്ച് നടന്നു. 1976 ബാച്ചിൽ പഠിച്ച 135 പേരിൽ കേരളത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നായി തൊണ്ണൂറോളം പൂർവ്വ വിദ്യാർത്ഥികൾ സംഗമത്തിൽ പങ്കെടുത്തു. സംഗമത്തിന് എത്തിയവർ 60 വയസ് പിന്നിട്ടവരായിരുന്നു എന്നതും ശ്രദ്ധേയമായി. ചടങ്ങിൽ വിവിധ കലാപരിപാടികളും നടന്നു.സി. ഹന്ന, സി.ആൻലി ജോൺ, പ്രകാശ് ആർ മംഗലത്ത്, അഡ്വ. ജോർജ് വേഴമ്പത്തോട്ടം, അഡ്വ. ജോസഫ് കാവുങ്കൽ ,സെലിൻ മമ്മൂട്ടിൽ, സലോമി ഉലഹന്നാൻ ,കാമരാജ്, തുടങ്ങിയവർ സംസാരിച്ചു.
What's Your Reaction?






