ആശ വര്‍ക്കര്‍മാരുടെ സമരത്തിന് പിന്തുണയര്‍പ്പിച്ച് വണ്ടന്‍മേട് സിഎച്ച്‌സി പടിക്കല്‍ പ്രതിഷേധയോഗം ചേര്‍ന്നു
ആശ വര്‍ക്കര്‍മാരുടെ സമരത്തിന് പിന്തുണയര്‍പ്പിച്ച് വണ്ടന്‍മേട് സിഎച്ച്‌സി പടിക്കല്‍ പ്രതിഷേധയോഗം ചേര്‍ന്നു

ഇടുക്കി: സെക്രട്ടറിയേറ്റ് പടിക്കല്‍ നടക്കുന്ന ആശ വര്‍ക്കര്‍മാരുടെ സമരത്തിന് പിന്തുണയര്‍പ്പിച്ച് വണ്ടന്‍മേട് സിഎച്ച്‌സി പടിക്കല്‍ പ്രതിഷേധയോഗം ചേര്‍ന്നു. പഞ്ചായത്ത് പ്രസിഡന്റ് സുരേഷ് മാനങ്കേരില്‍ ഉദ്ഘാടനം ചെയ്തു. മൂന്നുമാസത്തെ വേതനക്കുടിശിക ഉടനടി നല്‍കുക, ഓണറേറിയം വര്‍ധിപ്പിക്കുക, ഓണറേറിയത്തിന് ഏര്‍പ്പെടുത്തിയിരിക്കുന്ന മാനദണ്ഡങ്ങള്‍ പിന്‍വലിക്കുക, വിരമിക്കല്‍ ആനുകൂല്യം പ്രഖ്യാപിക്കാതെ 62 വയസില്‍ ആശമാരെ പിരിച്ചുവിടാനുള്ള ഉത്തരവ് പിന്‍വലിക്കുക, അഞ്ചുലക്ഷം രൂപ വിരമിക്കല്‍ ആനുകൂല്യം നല്‍കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സെക്രട്ടറിയേറ്റ് പടിക്കല്‍ സമരം നടത്തുന്നത്. കോടികളുടെ ബജറ്റ് അവതരിപ്പിച്ച സര്‍ക്കാര്‍ ആരോഗ്യമേഖലയുടെ അടിസ്ഥാനപ്രവര്‍ത്തനങ്ങള്‍ നടത്തുന്ന ആശ വര്‍ക്കര്‍മാരെ അവഗണിച്ചെന്നുള്ള ആരോപണങ്ങളും ശക്തമാണ്. ആശാ ലീഡര്‍ ആനിയമ്മ അധ്യക്ഷയായി. പഞ്ചായത്തംഗം ജി.പി.രാജന്‍, ബീനാ സിബി, ജോബിന്‍ പാനോസ്, ബിന്ദു കുര്യന്‍, രേണുക രാമചന്ദ്രന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
What's Your Reaction?






