മൃത്യുഞ്ജയ മഹാദേവന്‍ ഭക്തിഗാന ആല്‍ബം പ്രകാശനം ചെയ്തു
മൃത്യുഞ്ജയ മഹാദേവന്‍ ഭക്തിഗാന ആല്‍ബം പ്രകാശനം ചെയ്തു

ഇടുക്കി: അടിമാലി ശാന്തഗിരി ശ്രീമഹേശ്വര ക്ഷേത്രത്തിനായി തയ്യാറാക്കിയ മൃത്യുഞ്ജയ മഹാദേവന്‍ എന്ന ഭക്തിഗാന ആല്‍ബത്തിന്റെ പ്രകാശനം നടത്തി. ഇടുക്കി ഡിവൈഎസ്പി ജില്‍സണ്‍ മാത്യു ആല്‍ബം പ്രകാശനം ചെയ്തു. തുടര്‍ന്ന് നടന്ന യോഗം അടിമാലി എസ്എന്‍ഡിപി യൂണിയന്‍ ചെയര്‍മാന്‍ ബിജു മാധവന്‍ ഉദ്ഘാടനം ചെയ്തു. വി ആര്‍ സത്യന്‍, സന്തോഷ് മാധവന്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍മിച്ച ആല്‍ബം സംവിധാനം ചെയ്തിരിക്കുന്നത് അടിമാലി സ്വദേശിനിയും നൃത്ത അധ്യാപികയുമായ സരിത വേണുഗോപാലാണ്. പൊലീസ് ഉദ്യോഗസ്ഥനായ സി ആര്‍ സന്തോഷാണ് രചിയിതാവ്. സംഗീതം സുജിത് കൃഷ്ണന്‍. ജിജു ജോണ്‍, സനോജ് നോബിള്‍, മനോജ് അമ്പാട്ട്, ജിന്‍സണ്‍ പോള്‍, വിഷ്ണു രാജു, പ്രീത് നാട്യാജ്ഞലി, സിനീഷ് മോഹനന്‍ എന്നിവരാണ് മറ്റ് അണിയറ പ്രവര്‍ത്തകര്‍. ഇവരെ ഉപഹാരങ്ങള്‍ നല്‍കി അനുമോദിച്ചു. രാജാക്കാട് എസ്എന്‍ഡിപി യൂണിയന്‍ പ്രസിഡന്റ് എം ബി ശ്രീകുമാര്‍, ക്ഷേത്രം ഭാരവാഹികള്‍ എന്നിവര്‍ പങ്കെടുത്തു.
What's Your Reaction?






