പടയപ്പയ്ക്ക് പിന്നാലെ 'ഒറ്റക്കൊമ്പന്‍': മൂന്നാര്‍ ആനപ്പേടിയില്‍
പടയപ്പയ്ക്ക് പിന്നാലെ 'ഒറ്റക്കൊമ്പന്‍': മൂന്നാര്‍ ആനപ്പേടിയില്‍

ഇടുക്കി: മൂന്നാറിലെ ജനവാസ കേന്ദ്രങ്ങളില്‍ കാട്ടാനശല്യം രൂക്ഷം. കാട്ടുകൊമ്പന്‍ പടയപ്പയ്ക്ക് പിന്നാലെ ഒറ്റക്കൊമ്പന്‍ എന്നു വിളിപ്പേരുള്ള മറ്റൊരു ആനയും ലക്ഷ്മി എസ്റ്റേറ്റിന്റെ പരിസരങ്ങളില്‍ ചുറ്റിത്തിരിയുന്നു. പടയപ്പ ഏതാനും ദിവസങ്ങളായി ജനങ്ങളെ ഭീതിപ്പെടുത്തി വീടുകളുടെയും ലയങ്ങളുടെയും പരിസരങ്ങളില്‍ തമ്പടിക്കുന്നുണ്ട്. നിരവധിപേരുടെ കൃഷിയിടങ്ങളില്‍ നാശമുണ്ടാക്കി. ലക്ഷ്മി എസ്റ്റേറ്റിന്റെ അപ്പര്‍ ഡിവിഷനിലാണ് ഒറ്റക്കൊമ്പന്‍ നിലയുറപ്പിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം മൂന്നാര്‍ പഞ്ചായത്തിലെ മാലിന്യസംസ്‌കരണ കേന്ദ്രത്തിനുസമീപവും കാട്ടുകൊമ്പന്‍ എത്തിയിരുന്നു. ജനവാസമേഖലകളില്‍ എത്തുന്ന കാട്ടാനകളെ വനത്തിലേക്ക് തുരത്താന്‍ വനപാലകര്‍ ഇടപെടണമെന്നാണ് ആവശ്യം. കൃഷിനാശമുണ്ടാക്കുന്നതിനുപുറമേ ഗതാഗത തടസവും സൃഷ്ടിക്കുന്നു.
What's Your Reaction?






