മാങ്കുളം ജനകീയ സമിതി സമരം: കത്തോലിക്കാ കോണ്‍ഗ്രസ് ഐക്യദാര്‍ഢ്യറാലി വ്യാഴാഴ്ച
മാങ്കുളം ജനകീയ സമിതി സമരം: കത്തോലിക്കാ കോണ്‍ഗ്രസ് ഐക്യദാര്‍ഢ്യറാലി വ്യാഴാഴ്ച

ഇടുക്കി: അടിമാലി-മാങ്കുളം അനിശ്ചിതകാല സത്യാഗ്രഹ സമരത്തിന് പിന്തുണ പ്രഖ്യാപിച്ചുകൊണ്ടുള്ള ഐക്യദാര്‍ഢ്യ റാലി ഏഴാം തീയതി വ്യാഴാഴ്ച രാവിലെ 9 മണിക്ക് കത്തോലിക്കാ കോണ്‍ഗ്രസ് രൂപത ഡയറക്ടര്‍ ഫാദര്‍ ഫ്രാന്‍സിസ് ഇടവകണ്ടം ഫ്‌ളാഗ് ഓഫ് ചെയ്യും. കത്തോലിക്കാ കോണ്‍ഗ്രസ് രൂപത പ്രസിഡന്റ് ജോര്‍ജ് കോയിക്കല്‍ പ്രതിഷേധ സമ്മേളനം ഉദ്ഘാടനം ചെയ്യും. ജനപ്രതിനിധികളെ കയ്യേറ്റം ചെയ്ത ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കുക, കെഡിഎച്ച് ഭൂമിയിലെ വനം വകുപ്പിന്റെ അനാവശ്യ അവകാശവാദങ്ങള്‍ അവസാനിപ്പിക്കുക, മലയോര ഹൈവേ അലയന്‍മെന്റ് പുനഃസ്ഥാപിക്കുക, രാജപാത ജനങ്ങള്‍ക്കായി തുറന്നു നല്‍കുക,വന്യമൃഗങ്ങളെ വനത്തിനുള്ളില്‍ സംരക്ഷിക്കുക, വന്യജീവി സംരക്ഷണ നിയമത്തില്‍ കാലോചിത പരിഷ്‌കാരങ്ങള്‍ വരുത്തുക, എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം.
എകെസിസി രൂപത സമിതി ജനറല്‍ സെക്രട്ടറി സിജോ ഇലന്തൂര്‍, അസിസ്റ്റന്റ് ഡയറക്ടര്‍ ഫാദര്‍ ജിന്‍സ് കാരക്കാട്ട്, ട്രഷറര്‍ ബേബി ജോണ്‍, ഫാദര്‍ ജോര്‍ജ് പാട്ടത്തെകുഴി എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ ജോസ് തോമസ് ഒഴുകയില്‍, ജോസഫ് കുര്യന്‍, അഗസ്റ്റിന്‍ പരത്തിനാല്‍, വിറ്റി തോമസ് ടി ജെ ജേക്കബ്, സോഫി മുള്ളൂര്‍, റെജി തോട്ടപ്പള്ളി,ജോര്‍ജ് മാവുങ്കല്‍,ആഗ്‌നസ് ബേബി,റിന്‍സി സിബി തുടങ്ങിയവര്‍ നേതൃത്വം നല്‍കും.
What's Your Reaction?






