വെള്ളത്തൂവല്‍ പഞ്ചായത്തില്‍ ഭരണസ്തംഭനമെന്ന ആരോപണവുമായി യുഡിഎഫ്
വെള്ളത്തൂവല്‍ പഞ്ചായത്തില്‍ ഭരണസ്തംഭനമെന്ന ആരോപണവുമായി യുഡിഎഫ്

ഇടുക്കി: വെള്ളത്തൂവല്‍ പഞ്ചായത്തില്‍ ജനങ്ങളെ ബാധിക്കുന്ന വിവിധ വിഷയങ്ങളില്‍ ഭരണസമിതി വേണ്ട രീതിയിലുള്ള ഇടപെടല്‍ നടത്തുന്നില്ലെന്ന ആരോപണവുമായി യുഡിഎഫ് അംഗങ്ങള്‍ രംഗത്ത്. നിലവിലെ സ്ഥിതി തുടര്‍ന്നാല്‍ മുന്നണിയില്‍ ആലോചിച്ച് ശക്തമായ പ്രതിഷേധ പരിപാടികള്‍ക്ക് രൂപം നല്‍കുമെന്നും അടിമാലിയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പഞ്ചായത്തംഗങ്ങള്‍ വ്യക്തമാക്കി. ചങ്കുളത്തെ സംരക്ഷിത വനഭൂമി പ്രഖ്യാപനത്തിനെതിരെ ഭരണസമതി ഫലപ്രദമായ ഇടപെടല്‍ നടത്തിയില്ലായെന്നും പഞ്ചായത്ത് പരിധിയിലെ തെരുവ് വിളക്കുകളുടെഅറ്റകുറ്റപ്പണികള്‍ നടത്തുന്നതിലും പുതിയത് സ്ഥാപിക്കുന്നതിലും ഭരണസമിതി ശ്രദ്ധ ചെലുത്തുന്നില്ലായെന്നും മുതുവാന്‍കുടിയില്‍ നിര്‍മിച്ച നീന്തല്‍ക്കുളം ഫലപ്രദമായി വിനിയോഗിക്കുന്നില്ലായെന്നും നേതാക്കള്‍ പറഞ്ഞു.
വെള്ളത്തൂവല്‍ ടൗണില്‍ നിര്‍മിക്കുമെന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പ് പ്രഖ്യാപിച്ച ഷോപ്പിംഗ് കോംപ്ലക്സിന്റെ നിര്‍മാണം ആരംഭിക്കുവാന്‍ കഴിഞ്ഞിട്ടില്ലായെന്നും അംഗങ്ങള്‍ ആരോപിച്ചു. വാര്‍ത്താസമ്മേളനത്തില്‍ എ.എന്‍ സജികുമാര്‍, റോയി പാലക്കല്‍, ജാസ്മി അമാന്‍, മിനി, ഷിബി, അനിത സിദ്ധാര്‍ത്ഥന്‍, അനില സനില്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
What's Your Reaction?






