പൂപ്പാറ വില്ലേജ് ഓഫീസ് പടിക്കല്‍ കോണ്‍ഗ്രസ് ധര്‍ണ
പൂപ്പാറ വില്ലേജ് ഓഫീസ് പടിക്കല്‍ കോണ്‍ഗ്രസ് ധര്‍ണ

ഇടുക്കി: പട്ടികജാതി പട്ടികവര്‍ഗ കുടുംബങ്ങങ്ങളുടെ ജാതി സര്‍ട്ടിഫിക്കറ്റ് നിഷേധിക്കുന്ന സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് ശാന്തമ്പാറ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ധര്‍ണ സംഘടിപ്പിച്ചു. പൂപ്പാറ വില്ലേജ് ഓഫീസിന് മുമ്പില്‍ നടന്ന ധര്‍ണ ഡിസിസിയംഗം എസ് വനരാജ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ആര്‍ വരദരാജന്‍, മുന്‍ ഡിസിസിയംഗം പി എസ് വില്യം ബ്ലോക്ക് ജനറല്‍ സെക്രട്ടറിമാരായ ബിജു വട്ടമറ്റം, ഷാജു വാക്കോട്ടില്‍, സോളമന്‍, പി എസ് രാഘവന്‍, സണ്ണി നടക്കോട്ടയില്‍ ,പി എല്‍ ആന്റണി മണ്ഡലം ജനറല്‍ സെക്രട്ടറി സന്തോഷ് താമരപ്പിള്ളി മണ്ഡലം വൈസ് പ്രസിഡന്റ്മാരായ ബാബു താമരപള്ളി,റെജി കണ്ടനാലില്‍, എം മോഹനന്‍ മഹിളാ കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ഗീതാ വരതരാജന്‍, മഹിളാ കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ഇന്ദിര രാഘവന്‍ യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ഇസ്മയില്‍ മണ്ഡലം ഭാരവാഹികള്‍, വാര്‍ഡ് പ്രസിഡന്റുമാര്‍ ബൂത്ത് പ്രസിഡന്റുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു
What's Your Reaction?






