കട്ടപ്പന-കമ്പം കെഎസ്ആര്‍ടിസി സര്‍വീസ് മുടങ്ങിയിട്ട് ആഴ്ചകള്‍
കട്ടപ്പന-കമ്പം കെഎസ്ആര്‍ടിസി സര്‍വീസ് മുടങ്ങിയിട്ട് ആഴ്ചകള്‍

ഇടുക്കി: കട്ടപ്പന-കമ്പം കെഎസ്ആര്‍ടിസി സര്‍വീസ് മുടങ്ങിയിട്ട് ആഴ്ചകള്‍ പിന്നിടുന്നു.
മികച്ച വരുമാനമുള്ള സര്‍വീസുകളിലൊന്നാണിത്. ബസ് അറ്റകുറ്റപ്പണിക്കായി വര്‍ക്ക്‌ഷോപ്പില്‍ കയറ്റിയതോടെ പകരം സര്‍വീസ് നടത്താന്‍ അന്തര്‍ സംസ്ഥാന പെര്‍മിറ്റുള്ള ബസ് ഇല്ലാത്തതാണ് പ്രതിസന്ധി. കട്ടപ്പന കമ്പം സര്‍വീസിന് പ്രതിദിനം 15,000 മുതല്‍ 20,000 രൂപ വരെ വരുമാനം ലഭിച്ചിരുന്നു. രാവിലെ 5 :50, 9:00, വൈകിട്ട് 4.40 എന്നീ സമയങ്ങളില്‍ കട്ടപ്പനയില്‍ നിന്ന് കമ്പത്തേക്ക് സര്‍വീസ് നടത്തുന്ന ബസിന്റെ സര്‍വീസാണ് മുടങ്ങിയത്. നിലവില്‍ സര്‍വീസ് നടത്തിക്കൊണ്ടിരിക്കുന്ന ബസ് അറ്റകുറ്റപ്പണികള്‍ക്കായി കയറ്റിയാല്‍ പകരം ക്രമീകരിക്കാന്‍ കട്ടപ്പന ഡിപ്പോയില്‍ അന്തര്‍സംസ്ഥാന പെര്‍മിറ്റുള്ള ബസ് ഇല്ലാത്ത സ്ഥിതിയാണ്. കട്ടപ്പന, കുമളി, നെടുങ്കണ്ടം ഡിപ്പോകള്‍ക്കായി ഒരു ബസിന് മാത്രമാണ് അന്തര്‍ സംസ്ഥാന പെര്‍മിറ്റുള്ളത്. കട്ടപ്പനയിലെ സര്‍വീസ് മുടങ്ങിയതോടെ കുമളി ഡിപ്പോയിലുള്ള ബസ് എത്തിച്ച് ഒരുതവണ കമ്പം പോയെങ്കിലും തുടര്‍ന്ന് അതിനും അറ്റകുറ്റപ്പണി നടത്തേണ്ട സാഹചര്യമായി. ബസ് സര്‍വീസ് നിലച്ചതോടെ നിരവധിപേരാണ് ബുദ്ധിമുട്ടിലായിരിക്കുന്നത്. പ്രശ്നത്തിന് പരിഹാരം കാണാന്‍ അടിയന്തര നടപടി വേണമെന്ന ആവശ്യമാണ് ഉയരുന്നത്. കൂടാതെ അന്തര്‍ സംസ്ഥാന സര്‍വീസിന് പെര്‍മിറ്റുള്ള കൂടുതല്‍ ബസ് കട്ടപ്പന ഡിപ്പോയിലേക്ക് അനുവദിക്കാന്‍ ബന്ധപ്പെട്ടവര്‍ നടപടിയെടുക്കണമെന്ന ആവശ്യവും ശക്തമാണ്.
What's Your Reaction?






