പാമ്പാടുംപാറ പഞ്ചായത്ത് കേരളോത്സവം സമാപിച്ചു

പാമ്പാടുംപാറ പഞ്ചായത്ത് കേരളോത്സവം സമാപിച്ചു

Nov 8, 2026 - 16:54
 0
പാമ്പാടുംപാറ പഞ്ചായത്ത് കേരളോത്സവം സമാപിച്ചു
This is the title of the web page

ഇടുക്കി: സംസ്ഥാന യുവജനക്ഷേമ ബോര്‍ഡിന്റെ സഹകരണത്തോടെ സംഘടിപ്പിച്ച പാമ്പാടുംപാറ പഞ്ചായത്തുതല കേരളോത്സവം സമാപിച്ചു. സമ്മേളനം അഡ്വ. സേനാപതി വേണു എംഎല്‍എ ഉദ്ഘാടനംചെയ്തു. ഘോഷയാത്രയില്‍ മികവ് പുലര്‍ത്തിയ വാര്‍ഡുതല എഡിഎസുകള്‍ക്കും വിവിധ മേഖലകളില്‍ പ്രതിഭ തെളിയിച്ചവര്‍ക്കും പ്രത്യേക സമ്മാനങ്ങള്‍ നല്‍കി. പഞ്ചായത്ത് പ്രസിഡന്റ് റൂബി ജോസഫ് അധ്യക്ഷയായി. ജില്ലാ പഞ്ചായത്തംഗം മിനി പ്രിന്‍സ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മിനി ടോമി, ബ്ലോക്ക് പഞ്ചായത്തംഗം ഷൈജ സണ്ണി, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബി സി അനില്‍, ഷാജി മരുതോലില്‍, രാധാകൃഷ്ണപിള്ള, ബിനോയി ചാക്കോ, ഷിജിമോന്‍ ഐപ്പ്, സജി സി എസ്, ആരിഫ അയൂബ്, ഉഷാ സുധാകരന്‍, രജനി രഞ്ജിത്ത്, ശ്രീദേവി കെ എസ്, സരിത രാജേഷ്, പൊതുപ്രവര്‍ത്തകരായ ജി മുരളീധരന്‍, ജോസഫ് ചാക്കോ, പഞ്ചായത്ത് സെക്രട്ടറി സ്റ്റാലിന്‍ ജോസഫ്, അസിസ്റ്റന്റ് സെക്രട്ടറി ബിജു, സിഡിഎസ് ചെയര്‍പേഴ്‌സണ്‍ മോളമ്മ സുരേന്ദ്രന്‍, പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ ജെ ഉദയകുമാര്‍ എന്നിവര്‍ സംസാരിച്ചു. പഞ്ചായത്ത് ജീവനക്കാര്‍, കുടുംബശ്രീ അംഗങ്ങള്‍, ഹരിതസേനാംഗങ്ങള്‍, ആരോഗ്യ വകുപ്പ്, ഐസിഡിഎസ് ജീവനക്കാര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow