കോണ്‍ഗ്രസ് കട്ടപ്പന പൊലീസ് സ്റ്റേഷന്‍ ഉപരോധിച്ചു
കോണ്‍ഗ്രസ് കട്ടപ്പന പൊലീസ് സ്റ്റേഷന്‍ ഉപരോധിച്ചു

ഇടുക്കി: കെപിസിസി വര്‍ക്കിങ് പ്രസിഡന്റ് ഷാഫി പറമ്പില്‍ എംപിയെയും കോഴിക്കോട് ഡിസിസി പ്രസിഡന്റ് പ്രവീണ്‍ കുമാറിനെയും പ്രവര്‍ത്തകരെയും മര്‍ദിച്ച പൊലീസ് നടപടിക്കെതിരെ കോണ്‍ഗ്രസ് കട്ടപ്പന മണ്ഡലം കമ്മിറ്റി, കട്ടപ്പന സ്റ്റേഷന്‍ ഉപരോധിച്ചു. കോണ്‍ഗ്രസ് മുന്‍ ബ്ലോക്ക് പ്രസിഡന്റ് മനോജ് മുരളി ഉദ്ഘാടനംചെയ്തു. അധികാരത്തിന്റെ മറവില്‍ അണികളെ തെരുവില്‍ കയറൂരിവിട്ടിരുന്ന പിണറായി വിജയന്‍, ഇപ്പോള്‍ അതേജോലി പൊലീസിനെ ഏല്‍പ്പിച്ചിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. ശബരിമലയിലെ സ്വര്‍ണക്കവര്‍ച്ചയില്‍നിന്ന് ജനങ്ങളുടെയും മാധ്യമങ്ങളുടെയും ശ്രദ്ധ തിരിക്കാനായി നടത്തിയ ഗൂഢാലോചനയുടെ ഭാഗമാണ് പൊലീസ് നരനായാട്ടെന്നും മനോജ് മുരളി പറഞ്ഞു. മണ്ഡലം പ്രസിഡന്റ് സിജു ചാക്കുംമൂട്ടില്‍ അധ്യക്ഷനായി. കെ എ മാത്യു, പ്രശാന്ത് രാജു, ആല്‍ബിന്‍ മണ്ണഞ്ചേരി, രാജന്‍ കാലാച്ചിറ, സജിമോള്‍ ഷാജി, ജിതിന്‍ ഉപ്പുമാക്കല്‍, ഷമേജ് കെ ജോര്‍ജ്, പി എസ് മേരിദാസന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
What's Your Reaction?






