അടിമാലിയില്‍ ചക്ക പറിക്കുന്നതിനിടെ വൈദ്യുതി ലൈനില്‍നിന്ന് ഷോക്കേറ്റ് വീട്ടമ്മ മരിച്ചു
അടിമാലിയില്‍ ചക്ക പറിക്കുന്നതിനിടെ വൈദ്യുതി ലൈനില്‍നിന്ന് ഷോക്കേറ്റ് വീട്ടമ്മ മരിച്ചു

ഇടുക്കി: അടിമാലി കല്ലാറില്‍ ഇരുമ്പ് തോട്ടി വൈദ്യുതി ലൈനില്‍ തട്ടി ഷോക്കേറ്റ് വീട്ടമ്മ മരിച്ചു. കല്ലാര്‍ തോട്ടുങ്കല്‍ സണ്ണിയുടെ ഭാര്യ ബിന്ദുവാണ് മരിച്ചത്. ഞായറാഴ്ച ഉച്ചകഴിഞ്ഞാണ് അപകടം. ചക്ക പറിക്കാന്‍ പോയ ബിന്ദു തിരികെ വരാത്തതിനെ തുടര്‍ന്ന് സണ്ണി അന്വേഷിച്ചെത്തിയപ്പോഴാണ് അപകടവിവരം അറിഞ്ഞത്. ഇദ്ദേഹം ബഹളം വച്ചതോടെ സമീപവാസി ഓടിയെത്തുകയും
കൈയിലുണ്ടായിരുന്ന കുട ഉപയോഗിച്ച് ഇരുമ്പ് തോട്ടി തട്ടി കളയുകയുമായിരുന്നു. തുടര്‍ന്ന് ബിന്ദുവിനെ അടിമാലി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
What's Your Reaction?






