വണ്ടിപ്പെരിയാര്‍ എച്ച്പിസി കുടിവെള്ള പദ്ധതി ഉദ്ഘാടനം ചെയ്തു
വണ്ടിപ്പെരിയാര്‍ എച്ച്പിസി കുടിവെള്ള പദ്ധതി ഉദ്ഘാടനം ചെയ്തു

ഇടുക്കി: വണ്ടിപ്പെരിയാര്‍ എച്ച്പിസി കുടിവെള്ള പദ്ധതി പഞ്ചായത്ത് പ്രസിഡന്റ് കെ എം ഉഷാ ഉദ്ഘാടനം ചെയ്തു. അഴുത ബ്ലോക്ക് പഞ്ചായത്ത് അനുവദിച്ച 10 ലക്ഷം രൂപ ഉപയോഗിച്ചാണ് പദ്ധതിയുടെ നവീകരണം പൂര്‍ത്തിയാക്കിയത്. 2002 മുതല്‍ പ്രവര്‍ത്തിച്ചുവരുന്ന കുടിവെള്ള പദ്ധതിയുടെ ഭാഗമായ മോട്ടര്‍ പമ്പ്, മോട്ടര്‍ ഷെഡ് എന്നിവ കാലഹരണപ്പെടുകയും കൂടുതല്‍ ഉപഭോക്താക്കളായതോടെ വാട്ടര്‍ ടാങ്കിന്റെ സംഭരണശേഷി തികയാതെ വരികയും ചെയ്തിരുന്നു. തുടര്‍ന്ന് പദ്ധതി നവീകരിക്കണമെന്നാവശ്യപ്പെട്ട് പ്രദേശവാസികള്‍ അഴുത ബ്ലോക്ക് പഞ്ചായത്ത് ഡിവിഷന്‍ മെമ്പര്‍ പി എം നൗഷാദിനെ സമീപിക്കുകയും അദ്ദേഹം ഏറ്റെടുക്കുകയായിരുന്നു. പ്രസിഡന്റായിരുന്ന കാലഘട്ടത്തില്‍ 10 ലക്ഷം രൂപ അനുവദിക്കുകയും ചെയ്തിരുന്നു. മോട്ടര്‍, ഗുണനിലവാരംകൂടിയ എച്ച്ഡിപി പൈപ്പുകള്‍, പുതിയ മോട്ടര്‍ ഷെഡ്, സംഭരണശേഷി കൂടിയ വാട്ടര്‍ ടാങ്ക് എന്നിവ പൂര്‍ത്തിയാക്കി. കോണ്‍ഗ്രസ് സീനിയര്‍ ലീഡറായ ഉമ്മര്‍ തേക്കിന്‍കാട്ടില്‍ അധ്യക്ഷനായി. അഴുത ബ്ലോക്ക് പഞ്ചായത്ത് ഡിവിഷന്‍ മെമ്പര്‍ പി എം നൗഷാദ് മുഖ്യപ്രഭാഷണം നടത്തി. വണ്ടിപ്പെരിയാര്‍ പഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഷീല കുളത്തിങ്കല്‍, ഗുണഭോക്തൃ കമ്മിറ്റി സെക്രട്ടറി ജോസഫ് തോമസ്, എസ്എന്‍ഡിപി കറുപ്പാലം ശാഖാ സെക്രട്ടറി വിഷ്ണു ആനന്ദ്, സിപിഐ(എം) എച്ച്പിസി ബ്രാഞ്ച് സെക്രട്ടറി ആര്‍, രാജേഷ്, ഗുണഭോക്തൃ കമ്മിറ്റി വൈസ് പ്രസിഡന്റ് ബാലമുരളീശ്വരന്‍ എന്നിവര്‍ സംസാരിച്ചു. കരാറുകാരന്‍ മുരുഗേഷന്‍, ബ്ലോക്ക് തല എന്‍ജിനീയറിങ് ഡിപ്പാര്‍ട്ട്‌മെന്റ്, ഗുണഭോക്ത കമ്മിറ്റി ഭാരവാഹികളായ ജോസഫ് തോമസ്, സതീഷന്‍ പത്തില്‍, ബാലമുരളീശ്വരന്‍ എന്നിവര്‍ നേതൃത്വം നല്‍കി.
What's Your Reaction?






