യുവജനങ്ങള്‍ വിശ്വാസത്തില്‍ ഉറച്ച് പ്രവര്‍ത്തിക്കണം: മാര്‍ ജോണ്‍ നെല്ലിക്കുന്നേല്‍ കെസിവൈഎം പ്രവര്‍ത്തനവര്‍ഷം ഉദ്ഘാടനം ചെയ്തു
യുവജനങ്ങള്‍ വിശ്വാസത്തില്‍ ഉറച്ച് പ്രവര്‍ത്തിക്കണം: മാര്‍ ജോണ്‍ നെല്ലിക്കുന്നേല്‍ കെസിവൈഎം പ്രവര്‍ത്തനവര്‍ഷം ഉദ്ഘാടനം ചെയ്തു

ഇടുക്കി: കെസിവൈഎം ഇടുക്കി രൂപതാ സമിതി പ്രവര്‍ത്തനവര്‍ഷം രൂപതാ മെത്രാന്‍ മാര്‍ ജോണ്‍ നെല്ലിക്കുന്നേല്‍ ഉദ്ഘാടനം ചെയ്തു. ക്രൈസ്തവ സമൂഹത്തില്‍ യുവജനങ്ങള്‍ക്കുള്ള പങ്ക് ആഴത്തില്‍ പ്രാധാന്യമാര്‍ഹിക്കുന്നതാണെന്നും പ്രവര്‍ത്തനങ്ങളില്‍ മാത്രമല്ല വിശ്വാസത്തില്‍ ഉറച്ച നിലപാടോടെ സമൂഹത്തെ നേരിടാന്‍ യുവാക്കള്‍ തയാറാകണമെന്നും അദ്ദേഹം പറഞ്ഞു. ക്രിസ്തുവിനുവേണ്ടി ശബ്ദിക്കുന്നവരാകാന്‍ നമുക്ക് കഴിയണം. നമ്മുടേതായ വിശ്വാസം, ആത്മസമര്‍പ്പണം, ശുഭാശംസകളും ചേര്‍ന്നാല്‍ മാത്രമേ സമൂഹത്തില്‍ യഥാര്‍ഥ മാറ്റം വരുത്താന്‍ കഴിയു. ഈ വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ യുവജനശബ്ദത്തിന് ആഴം നല്‍കുന്നതായിരിക്കട്ടെയെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു. രൂപത പ്രസിഡന്റ് സാം സണ്ണിയുടെ അധ്യക്ഷനായി. മുഖ്യ വികാരി ജനറല്‍ മോണ്‍. ജോസ് കരിവേലിക്കല്‍ അനുഗ്രഹപ്രഭാഷണവും പ്രവര്‍ത്തനപദ്ധതികളുടെ പ്രകാശനവും നിര്‍വഹിച്ചു. കെസിവൈഎം സംസ്ഥാന പ്രസിഡന്റ് എബിന്‍ കണിവയലില്‍ മുഖ്യപ്രഭാഷണം നടത്തി.
കെസിവൈഎം ഇടുക്കി ഡയറക്ടര്‍,ഫാ. സെബാസ്റ്റ്യന്‍ മനക്കലേട്ട്, അലക്‌സ് തോമസ്, ഫാ. ജോസഫ് നടുപ്പടവില്‍, ജെറിന്‍ പട്ടാംകുളം എന്നിവര്‍ വിവിധ വിഷയങ്ങളില്‍ ക്ലാസെടുത്തു. സി. ലിന്റ്, അജിന്‍ ജിന്‍സണ്‍, അമല്‍ ജിജു, എബിന്‍ പൂണേലി, ഐബിന്‍, ഡെല്ല മാത്യു, സൗപര്‍ണിക സന്തോഷ്, സോനാ, അനു, സൗപന്തോഷ്, ഡെല്ല സജി, അലോണ, അലന്‍സിയ, ഡമില്‍, ജിതിന്‍, ക്രിസ്റ്റോ, നോയല്‍ കെവിന്‍ ജോഷി എന്നിവര്‍ നേതൃത്വം നല്‍കി.
What's Your Reaction?






