മുരിക്കാട്ടുകുടി ഗവ. ട്രൈബല്‍ സ്‌കൂളിലെ കാലപ്പഴക്കംചെന്ന കെട്ടിടം പൊളിച്ചുനീക്കി
മുരിക്കാട്ടുകുടി ഗവ. ട്രൈബല്‍ സ്‌കൂളിലെ കാലപ്പഴക്കംചെന്ന കെട്ടിടം പൊളിച്ചുനീക്കി

ഇടുക്കി: മുരിക്കാട്ടുകുടി ഗവ. ട്രൈബല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ കാലപ്പഴക്കംചെന്ന് അപകടാവസ്ഥയിലായ കെട്ടിടം പൊളിച്ചുനീക്കി. അധികൃതരുടെ നിരന്തര ആവശ്യം കണക്കിലെടുത്താണ് മന്ത്രി റോഷി അഗസ്റ്റിന്‍ ഉള്‍പ്പെടെയുള്ളവരുടെ ഇടപെടലില്‍ കെട്ടിടം പൊളിച്ചത്. 2002-03 കാലഘട്ടത്തില്‍ മുന്‍ എംപി ഫ്രാന്‍സിസ് ജോര്‍ജ് ഫണ്ട് അനുവദിച്ചാണ് നാല് മുറികളുള്ള കെട്ടിടം കമ്പ്യൂട്ടര്‍ ലാബിനായി നിര്‍മിച്ചത്. പിന്നീട് കാലപ്പഴക്കത്താല്‍ കെട്ടിടം അപകടാവസ്ഥയിലായി. കോണ്‍ക്രീറ്റ് പാളികള്‍ പൊട്ടിപ്പൊളിയുകയും ഭിത്തികള്‍ വിണ്ടുകീറുകയും ചെയ്തു. സ്‌കൂള്‍ അധികൃതരുടെ അപേക്ഷ കണക്കിലെടുത്ത് കെട്ടിടം പൊളിക്കാനായി എസ്റ്റിമേറ്റ് തയാറാക്കാന്‍ ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിയെങ്കിലും തുടര്‍നടപടി വൈകിയിരുന്നു. ഇത് എച്ച്‌സിഎന്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. തുടര്‍ന്ന് മന്ത്രി റോഷി അഗസ്റ്റിനും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാരിച്ചന്‍ നീറണാക്കുന്നേലും വിഷയത്തില്‍ ഇടപെട്ടു. ഇതോടെ തുടര്‍നടപടി വേഗത്തിലാക്കി കെട്ടിടം പൊളിക്കാന്‍ കരാര്‍ നല്‍കി. കെട്ടിടം പൊളിച്ചുനീക്കിയ സ്ഥലത്ത് ബാഡ്മിന്റണ്‍ കോര്‍ട്ട് നിര്‍മിക്കുമെന്ന് അധികൃതര്‍ പറഞ്ഞു.
What's Your Reaction?






