നരിയമ്പാറ- കല്‍ത്തൊട്ടി- വെള്ളിലാംകണ്ടം റോഡ് പുനര്‍നിര്‍മിക്കുന്നു: പ്രതീക്ഷയോടെ നാട്ടുകാര്‍

നരിയമ്പാറ- കല്‍ത്തൊട്ടി- വെള്ളിലാംകണ്ടം റോഡ് പുനര്‍നിര്‍മിക്കുന്നു: പ്രതീക്ഷയോടെ നാട്ടുകാര്‍

Jun 22, 2025 - 15:25
 0
നരിയമ്പാറ- കല്‍ത്തൊട്ടി- വെള്ളിലാംകണ്ടം റോഡ് പുനര്‍നിര്‍മിക്കുന്നു: പ്രതീക്ഷയോടെ നാട്ടുകാര്‍
This is the title of the web page

ഇടുക്കി: കാഞ്ചിയാര്‍ പഞ്ചായത്തിലിലെ നരിയമ്പാറ- കല്‍ത്തൊട്ടി -വെള്ളിലാംകണ്ടം റോഡ് ബിഎംബിസി നിലവാരത്തില്‍ പുനര്‍നിര്‍മിക്കുന്നു.  ഇതിനായി 10.6 കോടി രൂപ സംസ്ഥാന സര്‍ക്കാര്‍ ബജറ്റില്‍ ഉള്‍പ്പെടുത്തിയിരുന്നു. നിലവില്‍ വീതി കുറഞ്ഞ റോഡാണ് മേഖലയിലൂടെയുള്ളത്. തോട്ടം കാര്‍ഷിക മേഖലകളില്‍ നിന്നുള്ള ആയിരക്കണക്കിന് ആളുകളുടെ ഏക ആശ്രയുമായ പാത നവീകരിക്കണമെന്ന ആവശ്യം കഴിഞ്ഞ 5 വര്‍ഷക്കാലമായി നിലനില്‍ക്കുന്നതാണ്. മേലെ നരിയമ്പാറ, സ്വര്‍ണവിലാസം, വെങ്ങലൂര്‍ കട, കല്‍ത്തൊട്ടി തുടങ്ങിയ പ്രദേശങ്ങളുടെ വികസനത്തിനും പാത വഴിതെളിക്കും. താഴെ നരിയമ്പാറയില്‍ നിന്നാരംഭിച്ച് വെള്ളിലാംകണ്ടത്ത് മലയോര ഹൈവേയുമായി ബന്ധിപ്പിക്കുന്ന റോഡിന് 8 കിലോമീറ്ററാണ് ദൂരം. 8 മീറ്റര്‍ വീതിയിലാണ് നിര്‍മാണം. ഓരോ മീറ്റര്‍ വീതിയില്‍ ഇരുവശങ്ങളിലും ഐറിഷ് ഓട നിര്‍മിക്കാനും പദ്ധതിയുണ്ട്. റോഡ് നിര്‍മാണം പൂര്‍ത്തിയായാല്‍ മലയോര ഹൈവേയിലൂടെ സഞ്ചരിക്കുന്നതിലും 5 കിലോമീറ്റര്‍ ദൂരം കുറവുണ്ട്. ദീര്‍ഘദൂര, അവശ്യ സര്‍വീസുകള്‍ക്ക് ഇത് ഉപകാരപ്രദമാകും.

What's Your Reaction?

like

dislike

love

funny

angry

sad

wow