തേനിയില്‍ ആനക്കൊമ്പുമായി 5 പേര്‍ പിടിയില്‍
തേനിയില്‍ ആനക്കൊമ്പുമായി 5 പേര്‍ പിടിയില്‍

ഇടുക്കി: തേനിയില്‍ ആനക്കൊമ്പുകള്‍ വില്‍ക്കാന്‍ ശ്രമിച്ച 5 പേര്‍ പിടിയില്‍. മേഘമല വനസംരക്ഷണ കേന്ദ്രത്തിനുസമീപം ബൊമ്മരാജപുരം ഗ്രാമത്തിലെ താമസക്കാരായ പണ്ഡീശ്വരന്‍, ഈശ്വരന്‍, പൊന്‍രാജ്, ബാലാജി, മഹാലിംഗം എന്നിവരെയാണ് തമിഴ്‌നാട് വനംവകുപ്പ് അറസ്റ്റ് ചെയ്തത്. രണ്ട് ആനക്കൊമ്പുകള്‍ പിടിച്ചെടുത്തു. രണ്ട് ബൈക്കുഇരുചക്ര വാഹനങ്ങളിലാണ് പ്രതികളെത്തിയത്. പാണ്ഡീശ്വരനും മഹാലിംഗവും ആനക്കൊമ്പ് വില്‍ക്കാന്‍ നീക്കം നടത്തുന്നതായി വനപാലകര്‍ക്ക് വിവരം ലഭിച്ചിരുന്നു. ഇതോടെ ഇന്റലിജന്‍സ് വിഭാഗം ഇവരെ നിരീക്ഷിച്ചുതുടങ്ങി. ബൊമ്മരാജപുരത്ത് അഞ്ചുപേരും സംഘടിച്ച് ആനക്കൊമ്പ് വില്‍ക്കാനുള്ള പദ്ധതി തയാറാക്കുന്നതിനിടെ പിടികൂടുകയായിരുന്നു. പിടിച്ചെടുത്ത ആനക്കൊമ്പുകള്‍ 4 മുതല്‍ 5 വര്‍ഷംവരെ പ്രായമുള്ള ആനയുടേതാണെന്ന് പരിശോധനയില്‍ വ്യക്തമായി. രണ്ടുലക്ഷം രൂപ വിലമതിക്കും. പ്രതികളെ വനനിയമപ്രകാരം കേസെടുത്ത് ശനിയാഴ്ച റിമാന്‍ഡ്‌ചെയ്തു.
What's Your Reaction?






