പറവൂര്‍ സ്‌കൂളിന് വി എസ് അച്യുതാനന്ദന്റെ പേര് നല്‍കണം: ആന്റി കറപ്ഷന്‍ മിഷന്‍
പറവൂര്‍ സ്‌കൂളിന് വി എസ് അച്യുതാനന്ദന്റെ പേര് നല്‍കണം: ആന്റി കറപ്ഷന്‍ മിഷന്‍

ഇടുക്കി:പറവൂര്‍ സ്‌കൂളിന് വി എസ് അച്യുതാനന്ദന്റെ പേര് നല്‍കണമെന്ന് ആന്റി കറപ്ഷന്‍ മിഷന്‍. കേരളത്തിന്റെ മുന്‍ മുഖ്യമന്ത്രിയും മികച്ച ഭരണാധികാരിയും അഴിമതിരഹിത രാഷ്ട്രീയത്തിന്റെ വക്താവുമായിരുന്ന വി എസ് അച്യുതാനന്ദന്റെ ഓര്‍മക്കാണ് അദ്ദേഹം പഠിച്ച പറവൂര്‍ ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന് വി എസിന്റെ പേര് നല്‍കണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യന്‍ ആന്റി കറപ്ഷന്‍ മിഷന്‍ ക്യാബിനറ്റ് യോഗം മുഖ്യമന്ത്രിക്കും വിദ്യാഭ്യാസ മന്ത്രിക്കും നിവേദനം നല്‍കിയത്. ദേശീയ ചെയര്‍മാന്‍ പി ആര്‍ വി നായര്‍ അധ്യക്ഷനായി. ദേശീയ പ്രസിഡന്റ് ചെയര്‍മാന്‍ എന്‍ ആര്‍ ജി പിള്ള, ദേശീയ ട്രഷറര്‍ ഡോ. തോമസ് വൈദ്യന്‍, സംസ്ഥാന പ്രസിഡന്റ് ഷിബു കെ തമ്പി, സംസ്ഥാന സെക്രട്ടറി പി ടി ശ്രീകുമാര്‍, സന്തോഷ് കൃഷ്ണന്‍, പുഷ്പരാജ്, സുജിത്ത് കുമാര്‍ എന്നിവര്‍ സംസാരിച്ചു.
What's Your Reaction?






