വൈഎംസിഎ സമാധാനവാരചാരണവും സ്‌നേഹ സാഹോദര്യ ജ്വാല തെളിയിക്കലും കട്ടപ്പനയില്‍ നടത്തി
വൈഎംസിഎ സമാധാനവാരചാരണവും സ്‌നേഹ സാഹോദര്യ ജ്വാല തെളിയിക്കലും കട്ടപ്പനയില്‍ നടത്തി

ഇടുക്കി: വൈഎംസിഎ സമാധാനവാരചാരണവും സ്‌നേഹ സാഹോദര്യ ജ്വാല തെളിയിക്കലും കട്ടപ്പനയില്‍ നടത്തി. സംസ്ഥാന പബ്ലിക് റിലേഷന്‍സ് ബോര്‍ഡ് ചെയര്‍മാന്‍ ജോര്‍ജ് ജേക്കബ് ഉദ്ഘാടനം ചെയ്തു. യോഗത്തില്‍ ധീര ജവാന്മാരെ ആദരിച്ചു. സേ-നോ-ടു ഡ്രഗ്‌സ് പ്രോജക്ട് ഉദ്ഘാടനവും സമാധാനവാരത്തിന്റെ സമാപന സമ്മേളനവും നടത്തി. വൈഎംസിഎ പ്രസിഡന്റ് കെ ജെ ജോസഫ് അധ്യക്ഷനായി. സ്‌നേഹ സാഹോദര്യ ജ്വാല റിട്ട. ക്യാപ്റ്റന്‍ സുബിന്‍ ജോസഫ് തെളിയിച്ചു. ദേശീയോദ്ഗ്രഥന പ്രതിജ്ഞയ്ക്ക് റിട്ട. സിപിഒ ഇന്ത്യന്‍ നേവി എംഎല്‍ ഓഫീസര്‍ ജോസഫ് നേതൃത്വം നല്‍കി. ധീര ജവാന്മാര്‍ക്ക് ആദരവ് നല്‍കുന്ന യോഗം കട്ടപ്പന നഗരസഭ ചെയര്‍പേഴ്‌സണ്‍ ബീന ടോമി ഉദ്ഘാടനം ചെയ്തു. സേ-നോ-ടു ഡ്രഗ്‌സ് പ്രോജക്ട്് റിട്ട. എയര്‍ഫോഴ്‌സ് സര്‍ജന്റ് എ ജെ തോമസ് തുടക്കം കുറിച്ചു. ജനറല്‍ സെക്രട്ടറി സല്‍ജു ജോസഫ്, സെക്രട്ടറി ടോമി ഫിലിപ്പ് എന്നിവര്‍ സംസാരിച്ചു.
What's Your Reaction?






