ബിജെപി സൗത്ത് ജില്ലാ കമ്മിറ്റി ഭാരതാംബയുടെ ചിത്രത്തില്‍ പുഷ്പാര്‍ച്ചന നടത്തി

ബിജെപി സൗത്ത് ജില്ലാ കമ്മിറ്റി ഭാരതാംബയുടെ ചിത്രത്തില്‍ പുഷ്പാര്‍ച്ചന നടത്തി

Jun 22, 2025 - 15:41
Jun 22, 2025 - 15:44
 0
ബിജെപി സൗത്ത് ജില്ലാ കമ്മിറ്റി ഭാരതാംബയുടെ ചിത്രത്തില്‍ പുഷ്പാര്‍ച്ചന നടത്തി
This is the title of the web page

ഇടുക്കി: ബിജെപി സൗത്ത് ജില്ലാ കമ്മിറ്റി ഭാരതാംബയുടെ ചിത്രത്തിന് മുമ്പില്‍ പുഷ്പാര്‍ച്ചന നടത്തി.  ചെറുതോണി സെന്‍ട്രല്‍ ജങ്ഷനില്‍ നടന്ന പരിപാടി സംസ്ഥാന സെക്രട്ടറി അഡ്വ. പന്തളം പ്രതാപന്‍  ഉദ്ഘാടനം ചെയ്തു. കേരളത്തിലെ എല്‍ഡിഎഫും യുഡിഎഫും ഇന്ത്യന്‍ പാരമ്പര്യത്തെ ചോദ്യം ചെയ്യുന്ന നിലപാടാണ് സ്വീകരിക്കുന്നതെന്നും ഇതിനെതിരെയുള്ള ശക്തമായ താക്കീതാണ് പുഷ്പാര്‍ച്ചനയെന്നും അദ്ദേഹം പറഞ്ഞു. സൗത്ത് ജില്ലാ പ്രസിഡന്റ് വി സി വര്‍ഗീസ് അധ്യക്ഷനായി. ന്യൂനപക്ഷ ദേശീയ ഉപാധ്യക്ഷന്‍ നോബിള്‍ മാത്യു, ജനറല്‍ സെക്രട്ടറിമാരായ കെ കുമാര്‍, ഡി. സന്തോഷ് കുമാര്‍, അമ്പിളി രാജു, മണ്ഡലം പ്രസിഡന്റ് ലീനാ രാജു തുടങ്ങിയവര്‍ സംസാരിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow