ചതുരംഗപാറയിലെ വ്യാജമദ്യ വേട്ട: രണ്ടാം പ്രതി അറസ്റ്റില്‍
ചതുരംഗപാറയിലെ വ്യാജമദ്യ വേട്ട: രണ്ടാം പ്രതി അറസ്റ്റില്‍

ഇടുക്കി: ഉടുമ്പന്‍ചോല ചതുരംഗപാറയില്‍നിന്ന് 60 ലിറ്റര്‍ വ്യാജമദ്യവും 1000 ലിറ്റര്‍ കോടയും കണ്ടെത്തിയ കേസിലെ രണ്ടാം പ്രതിയെ 10 ലിറ്റര്‍ വ്യാജമദ്യവുമായി പിടികൂടി. ചെമ്മണ്ണാര്‍ മാവറസിറ്റി ചെമ്പേരിയില്‍ ബാബു ആണ് അറസ്റ്റിലായത്. ബാബുവിന്റെ സുഹൃത്തായ ചെമ്മണ്ണാര്‍ ചുണ്ടങ്ങകരയില്‍ ബാബുവിന്റെ ഉടമസ്ഥയിലുള്ള ഭൂമിയില്‍ നിന്നാണ് കഴിഞ്ഞ ദിവസം 60 ലിറ്റര്‍ വ്യാജമദ്യം കണ്ടെത്തിയത്. ഒന്നാം പ്രതിയെ എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡ് പിടികൂടിയിരുന്നു.
ഉടുമ്പന്‍ചോല എക്‌സൈസ് സംഘത്തിന്റെ നേതൃത്വത്തില്‍ മാവറസിറ്റിയില്‍ നടത്തിയ പരിശോധനയിലാണ് പ്രതിയെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ ബാബുവിനെ റിമാന്‍ഡ് ചെയ്തു.
What's Your Reaction?






