ജെപിഎം കോളേജില്‍ പൂര്‍വവിദ്യാര്‍ഥി സംഗമം നടത്തി
ജെപിഎം കോളേജില്‍ പൂര്‍വവിദ്യാര്‍ഥി സംഗമം നടത്തി

ഇടുക്കി: ലബ്ബക്കട ജെപിഎം ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജില്‍ 2022- 25 ബാച്ചിന്റെ പൂര്‍വവിദ്യാര്‍ഥി സംഗമം നടത്തി. ഇക്കോസ് ഓഫ് ജെപിഎം എന്ന പേരില്‍ നടന്ന പരിപാടിയില്‍ കോളേജ് മാനേജര്‍ ഫാ. ജോണ്സണ് മുണ്ടിയത്ത് അധ്യക്ഷനായി. കോളേജിന്റെ പ്രവര്‍ത്തനങ്ങളിലും മികവിലും പൂര്‍വവിദ്യാര്‍ഥികള്‍ നല്കിയ സംഭാവനകളെ അദ്ദേഹം അനുസ്മരിച്ചു. ആധുനിക വിദ്യാഭ്യാസ പ്രക്രിയയില്‍ ഉന്നതനേട്ടങ്ങള് കൈവരിക്കാന്‍ വിദ്യാര്‍ഥികള്‍ പ്രതിജ്ഞാബദ്ധരാകണമെന്ന് പ്രിന്‍സിപ്പല്‍ ഡോ. ജോണ്സണ് വി പറഞ്ഞു. വൈസ്. പ്രിന്‍സിപ്പല്‍ ഫാ. പ്രിന്‍സ് തോമസ്, ബര്‍സാര്‍ ഫാ. ചാള്‍സ് തോപ്പില്‍, അലുമിനി പ്രസിഡന്റ് ജോജോ കുമ്പളന്താനം, അലുമിനി കോ- ഓര്‍ഡിനേറ്ററും അധ്യാപകനുമായ ബിന്റോ കുര്യന്, വിവിധ വകുപ്പ് മേധാവികള്‍, അധ്യാപകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
What's Your Reaction?






