മന്ത്രിസഭ പാസാക്കിയ പുതിയ ചട്ടം ജില്ലയിലെ അനിശ്ചിതത്വങ്ങള്‍ക്ക് വിരാമമിടുന്നത്: കേരള കോണ്‍ഗ്രസ്സ് (എം)
മന്ത്രിസഭ പാസാക്കിയ പുതിയ ചട്ടം ജില്ലയിലെ അനിശ്ചിതത്വങ്ങള്‍ക്ക് വിരാമമിടുന്നത്: കേരള കോണ്‍ഗ്രസ്സ് (എം)
ഇടുക്കി: ഭൂനിയമ ഭേദഗതി ചട്ടം നിലവില്‍ കൊണ്ടുവന്ന എല്‍ഡിഎഫ് സര്‍ക്കാരിനെ കേരള കോണ്‍ഗ്രസ് (എം) ജില്ലാ കമ്മിറ്റി അഭിനന്ദിച്ചു. കര്‍ഷകര്‍കരുടെ പട്ടയങ്ങള്‍ ഇതര ആവശ്യങ്ങള്‍ക്ക് വിനിയോഗിച്ചത് കാണിച്ച് നിലനിന്നിരുന്ന നിയന്ത്രണങ്ങള്‍ പരിഹരിക്കുന്നതിന് ചട്ടം നിലവില്‍ വന്നതോടെ കഴിഞ്ഞിട്ടുണ്ട്. 1960ലെ ഭൂപതിവുമായി ബന്ധപ്പെട്ട നിയമത്തിലാണ് ഇപ്പോള്‍ കാലാനുസൃതമായ ഭേദഗതി വരുത്തിയിരിക്കുന്നത്. ഇതോടെ 2018ല്‍ നിലവില്‍ വന്ന നിര്‍മാണ നിരോധനവുമായി ബന്ധപ്പെട്ട ഉത്തരവുകളെ മറികടക്കാനും സാധിച്ചു. നിര്‍മാണ നിരോധനം ഏറെ ബാധിച്ചിരുന്നത് ഇടുക്കി ജില്ലയെയാണ്. കൃഷിക്കും ഗൃഹനിര്‍മാണത്തിനും മാത്രമായി നല്‍കിയിട്ടുള്ള പട്ടയം ഇതരആവശ്യങ്ങള്‍ക്കായി ഉപയോഗിച്ചുവെന്നത് നിയമ പ്രശ്നങ്ങള്‍ക്കും കാരണമായിരുന്നു. ഗാര്‍ഹികേതര നിര്‍മാണങ്ങള്‍ തടയപ്പെട്ടതോടെ ജില്ലയില്‍ വാണിജ്യാടിസ്ഥാനത്തിലെ നിര്‍മാണങ്ങളും ഇല്ലാതായി ഭൂമിയുടെ ക്രയവിക്രയം ഉള്ളപ്പെടെയുള്ളവ പൂര്‍ണമായും നിശ്ചലമായിരുന്നു. ക്വാറികളുടെ അനുമതി പുതുക്കി നല്‍കാതെ വന്നത്തോടെ അസംസ്‌കൃത വസ്തുക്കളുടെ ക്ഷാമവും നേരിട്ടു. ജില്ലയില്‍ നിന്നുള്ള മന്ത്രി റോഷി അഗസ്റ്റിനും ജനപ്രതിനിധികളും എല്‍ഡിഎഫ് നേതൃത്വവും ഒറ്റക്കെട്ടായി എടുത്ത തീരുമാനവും നിശ്ചയദാര്‍ഢ്യവുമാണ് കര്‍ഷകര്‍ക്ക് അനുകൂലമായ ചട്ടം രൂപീകൃതമാകുന്നതിന് സഹായകരമായത്. മുഖ്യമന്ത്രി പിണറായി വിജയനെയും റവന്യൂ മന്ത്രി അഡ്വ. കെ രാജനെയും നിയമ മന്ത്രി പി. രാജീവിനെയും എല്‍ഡിഎഫ് നേതൃത്വം ജില്ലയില്‍ സ്വീകരിക്കേണ്ട തീരുമാനങ്ങള്‍ അറിയിച്ചിരുന്നു. കേരള കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ ജോസ് കെ മാണി എംപി നിയമഭേദഗതിയിലും ചട്ടരൂപീകരണത്തിലും എല്‍ഡിഎഫ് ഘടകകക്ഷി എന്ന രീതിയില്‍ നടത്തിയ ഇടപെടലുകളുടെ ഫലമായാണ് മലയോര ജനതയ്ക്ക് അനൂകൂലമായ ചട്ടരൂപീകരണം നടപ്പിലാകാന്‍ സാധിച്ചത്. നിലവിലുള്ള മുഴുവന്‍ വീടുകളും 3000 ചതുരശ്ര അടി വരെയുള്ള വാണിജ്യ നിര്‍മിതികളും ഫീസ് ഈടാക്കാതെ ക്രമവല്‍കരിക്കാന്‍ ചട്ടത്തിലുടെ കഴിയും. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ആരാധനാലയങ്ങള്‍ സര്‍ക്കാര്‍ കെട്ടിടങ്ങള്‍ തുടങ്ങിയവയും ഫീസ് ഇല്ലാതെ ക്രമവല്‍കരിക്കുന്നതിലുടെ എല്‍ഡിഎഫ് സര്‍ക്കാര്‍ സാധാരണകാരനോട് ഒപ്പമാണെന്ന സന്ദേശമാണ് നല്‍കുന്നത്. 3000 ചതുരശ്ര അടിയ്ക്ക് മുകളിലുള്ള നിര്‍മിതികള്‍ വിവിധ സ്ലാബുകളായി തിരിച്ച് ഭൂമിയുടെ അടിസ്ഥാന വിലയെ ആധാരമാക്കി ക്രമവല്‍കരിച്ച് നല്‍കുന്നതോടെ ഇവ നിയമപരമായി മാറും. ഇതിലുടെ നിര്‍മാണവുമായി ബന്ധപ്പെട്ട അനിശ്ചിതാവസ്ഥയ്ക്കും പരിഹാരമാകും. അസംസ്‌കൃത വസ്തുക്കളുടെ ദൗര്‍ലഭ്യം പരിഹരിക്കുന്നതിന് ചെറുകിട ക്വാറികളുടെ അനുമതി അടിസ്ഥാനവിലയുടെ 50 ശതമാനക്കി ക്രമവല്‍കരിക്കുന്നതിനും മന്ത്രിസഭ യോഗത്തില്‍ തീരുമാനമെടുത്തതും ജില്ലയ്ക്ക് അനൂകൂലമാണെന്ന് കേരള കോണ്‍ഗ്രസ് (എം) ഇടുക്കി ജില്ലാ പ്രസിഡന്റ് ജോസ് പാലത്തിനാല്‍ പറഞ്ഞു.
What's Your Reaction?

