ചക്കുപള്ളം ആറാം മൈല്‍ ശ്രീ ഭദ്രകാളി ധര്‍മശാസ്താ ക്ഷേത്രം നാലമ്പല നിര്‍മാണത്തിന് ആരംഭമായി
ചക്കുപള്ളം ആറാം മൈല്‍ ശ്രീ ഭദ്രകാളി ധര്‍മശാസ്താ ക്ഷേത്രം നാലമ്പല നിര്‍മാണത്തിന് ആരംഭമായി

ഇടുക്കി: ചക്കുപള്ളം ആറാം മൈല്‍ ശ്രീ ഭദ്രകാളി ധര്‍മശാസ്താ ക്ഷേത്രത്തില്‍ നാലമ്പല നിര്‍മാണത്തിന് തറക്കല്ലിട്ടു. പ്രസിഡന്റ് പ്രകാശ് ചെട്ടിയാര്‍ അംബിയില്‍ ശിലാസ്ഥാപന കര്‍മം നിര്‍വഹിച്ചു. എഴുപത് വര്‍ഷം മുമ്പ് സ്ഥാപിച്ച ക്ഷേത്രത്തിലെ ഭക്തരുടെ ദീര്‍ഘനാളത്തെ ആഗ്രഹത്തിനാണ് തുടക്കം കുറിച്ചതെന്ന് വൈസ് പ്രസിഡന്റ് വാസുദേവന്‍ ചാലില്‍ പറഞ്ഞു. നിര്‍മാണ കമ്മിറ്റി ചെയര്‍മാന്‍ ശശിധരന്‍ നായര്‍ വരിക്കയില്‍, ശില്‍പ്പി അനില്‍ പൊടിപ്പാറ, ഖജാന്‍ജി തങ്കപ്പന്‍ ചാഞ്ഞനാനിക്കല്‍, ഹരി പേരൂര്‍, രഘുനാഥന്‍ ചേലക്കാട്ട്, ആനന്ദരാജ്, വിഷ്ണു പേരൂര്‍, ദീപപ്രകാശ്, രാധിക ആനന്ദരാജ് എന്നിവര്‍ സംസാരിച്ചു. ചടങ്ങില്‍ നിരവധി ഭക്തജനങ്ങള്‍ പങ്കെടുത്തു.
What's Your Reaction?






