ക്ലിനിക്കല്‍ എസ്റ്റാബ്ലിഷ്‌മെന്റ് ആക്ടിലെ അപാകതകള്‍ പരിഹരിക്കണം: ഐഎംഎ ഇടുക്കി ഡിഎംഒ ഓഫീസ് പടിക്കല്‍ ധര്‍ണ നടത്തി
ക്ലിനിക്കല്‍ എസ്റ്റാബ്ലിഷ്‌മെന്റ് ആക്ടിലെ അപാകതകള്‍ പരിഹരിക്കണം: ഐഎംഎ ഇടുക്കി ഡിഎംഒ ഓഫീസ് പടിക്കല്‍ ധര്‍ണ നടത്തി
ഇടുക്കി: ആരോഗ്യമേഖലയില്‍ നടപ്പാക്കുന്ന ക്ലിനിക്കല്‍ എസ്റ്റാബ്ലിഷ്‌മെന്റ് ആക്ടിലെ അപാകതകള്‍ പരിഹരിക്കണമെന്നാവശ്യപ്പെട്ട്് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ ഇടുക്കി ഡിഎംഒ ഓഫീസ് പടിക്കല്‍ ധര്‍ണ നടത്തി. ഐഎംഎ ജില്ലാ ചെയര്‍മാന്‍ ഡോ. തോമസ് എബ്രഹാം ഉദ്ഘാടനം ചെയ്തു. ക്ലിനിക്കല്‍ എസ്റ്റാബ്ലിഷ്‌മെന്റ് ആക്ട് നടപ്പാക്കുന്നതോടെ ചെറുകിട ആശുപത്രികളുടെയും ക്ലിനിക്കുകളുടെയും പ്രവര്‍ത്തനം പ്രതിസന്ധിയിലാകുമെന്ന സാഹചര്യത്തിലാണ് ധര്‍ണ നടത്തിയത്. ചെറിയ ചിലവില്‍ ജനങ്ങള്‍ക്ക് ചികിത്സ ഉറപ്പുവരുത്തുക, ചെറിയ ആശുപത്രികളെ സംരക്ഷിക്കുക, ക്ലിനിക്കല്‍ സ്റ്റാബ്ലിഷ്മെന്റ് ആക്ടിലെ അപാകതകള്‍ പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് ഐഎംഎ മുമ്പോട്ടുവയ്ക്കുന്നതെന്ന് സംസ്ഥാന ചെയര്‍മാന്‍ ഡോ. സുദര്‍ശനന്‍ പറഞ്ഞു. ജില്ലാ കണ്‍വീനര്‍ ഡോ. വിവേക് അധ്യക്ഷനായി. മറ്റ് ഭാരവാഹികളായ ഡോ. മുരുകേശന്‍, ഡോ. രാധ, ഡോ. മുത്തുരാജന്‍, ഡോ. ജോളി വര്‍ഗീസ്, ഡോ. സി വി ജേക്കബ് എന്നിവര്‍ സംസാരിച്ചു.
What's Your Reaction?