വിമുക്തി ജില്ലാ മിഷന്‍ ലഹരിവിരുദ്ധ റാലി നടത്തി 

വിമുക്തി ജില്ലാ മിഷന്‍ ലഹരിവിരുദ്ധ റാലി നടത്തി

Feb 14, 2026 - 10:44
 0
വിമുക്തി ജില്ലാ മിഷന്‍ ലഹരിവിരുദ്ധ റാലി നടത്തി 
This is the title of the web page

ഇടുക്കി: വിമുക്തി ജില്ലാ മിഷനും എക്സൈസും ചേര്‍ന്ന് ലഹരി വിരുദ്ധ റാലിയും ബോധവല്‍ക്കരണ സെമിനാറും നടത്തി. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ്  ടി എസ് സിദിഖ് ഉദ്ഘാടനം ചെയ്തു. സമൂഹത്തിന് ഭീഷണിയായിക്കൊണ്ടിരിക്കുന്ന ലഹരി ഉപയോഗത്തെ ചെറുക്കയാണ് ലക്ഷ്യം. ഇടുക്കി ഗവ. എന്‍ജിനീയറിങ് കോളേജ്, പൈനാവ് മോഡല്‍ പോളിടെക്നിക് എന്നിവരുടെ സഹകരണത്തോടെ കലക്ടറേറ്റ് പടിക്കല്‍ നിന്നാരംഭിച്ച റാലിയില്‍ നിരവധി വിദ്യാര്‍ഥികള്‍ പങ്കെടുത്തു. വിമുക്തി മിഷന്‍ ജില്ലാ മാനേജര്‍ ഹരികുമാര്‍ പി എസ് അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് വികസനകര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ഷൈനി സജി, ജില്ലാ പഞ്ചായത്തംഗം ഫ്രാന്‍സിസ് അറക്കയ്പ്പറമ്പില്‍, എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ സുരേഷ് പി കെ, ബിനു ജോസഫ്, ഗവ. എന്‍ജിനീയറിങ് കോളേജ് പ്രിന്‍സിപ്പല്‍ ഡോ. ബൈജു ശശിധരന്‍, മോഡല്‍ പോളിടെക്നിക് പ്രിന്‍സിപ്പല്‍ സി കെ സുമ്പി, രാഹുല്‍ ജോണ്‍ എന്നിവര്‍ സംസാരിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow