ഡിവൈഎഫ്ഐ കട്ടപ്പനയില്‍ പ്രതിഷേധ പ്രകടനവും യോഗവും നടത്തി
ഡിവൈഎഫ്ഐ കട്ടപ്പനയില്‍ പ്രതിഷേധ പ്രകടനവും യോഗവും നടത്തി

ഇടുക്കി: അന്വേഷണഏജന്‍സികളെ ഉപയോഗിച്ച് മുഖ്യമന്ത്രിക്കെതിരെ ഗൂഢാലോചന നടത്തുന്ന ബിജെപിക്കും ഇവരെ പിന്തുണയ്ക്കുന്ന കോണ്‍ഗ്രസിന്റെയും യൂത്ത് കോണ്‍ഗ്രസിന്റെയും ഇരട്ടത്താപ്പിനുമെതിരെ ഡിവൈഎഫ്ഐ കട്ടപ്പനയില്‍ പ്രതിഷേധ പ്രകടനവും യോഗവും നടത്തി. ജില്ലാ പ്രസിഡന്റ് എസ് സുധീഷ് ഉദ്ഘാടനം ചെയ്തു. കേന്ദ്ര സര്‍ക്കാരിന്റെ രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമായാണ് ഏജന്‍സികള്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്യുന്നതെന്ന് നേതാക്കള്‍ കുറ്റപ്പെടുത്തി. വിവിധ കോടതികള്‍ തള്ളിക്കളഞ്ഞ കേസില്‍ വീണാ വിജയനെ പ്രതിയാക്കിയതിന്റെ പേരില്‍ മുഖ്യമന്ത്രിയെ അപമാനിക്കാന്‍ കോണ്‍ഗ്രസും യൂത്ത് കോണ്‍ഗ്രസും സമര നാടകങ്ങള്‍ സംഘടിപ്പിക്കുന്നു. എന്നാല്‍ നാഷണല്‍ ഹെറാള്‍ഡ് കേസില്‍ സോണിയാ ഗാന്ധിയേയും രാഹുല്‍ ഗാന്ധിയേയും പ്രതികളാക്കി ഇഡി കുറ്റപത്രം സമര്‍പ്പിച്ചപ്പോള്‍ രാഷ്ട്രീയപ്രേരിതമെന്ന് പറയുന്നത് കോണ്‍ഗ്രസിന്റെ ഇരത്താപ്പാണെന്നും നേതാക്കള്‍ പറഞ്ഞു. ജില്ലാ സെക്രട്ടറിയറ്റംഗം ഫൈസല്‍ ജാഫര്‍ അധ്യക്ഷനായി. നേതാക്കളായ ജോബി വര്‍ഗീസ്, നിയാസ് അബു, ഫ്രെഡ്ഡി മാത്യു, ബിബിന്‍ ബാബു, ബിനീഷ് വിനോദ്, എസ് കണ്ണന്‍ എന്നിവര്‍ സംസാരിച്ചു. കോണ്‍ഗ്രസ് നേതാക്കളുടെ മുഖംമൂടി ധരിച്ച് കുന്തളംപാറ റോഡില്‍നിന്നാരംഭിച്ച പ്രകടനം ടൗണ്‍ ചുറ്റി പഴയ ബസ് സ്റ്റാന്‍ഡില്‍ സമാപിച്ചു.
What's Your Reaction?






