മൂന്നാര്‍ എംജി നഗറിലെ കുടിവെള്ള സംഭരണ ടാങ്കിന് ചോര്‍ച്ച

മൂന്നാര്‍ എംജി നഗറിലെ കുടിവെള്ള സംഭരണ ടാങ്കിന് ചോര്‍ച്ച

Jun 7, 2025 - 14:06
 0
മൂന്നാര്‍ എംജി നഗറിലെ കുടിവെള്ള സംഭരണ ടാങ്കിന് ചോര്‍ച്ച
This is the title of the web page

ഇടുക്കി: മൂന്നാര്‍ എംജി നഗറില്‍ കുടിവെള്ള വിതരണത്തിനായി നിര്‍മിച്ച സംഭരണ ടാങ്ക് ശോച്യാവസ്ഥയില്‍. വര്‍ഷങ്ങള്‍ പഴക്കമുള്ള ടാങ്കിന്റെ വിവിധ ഭാഗങ്ങളില്‍ ചോര്‍ച്ചയുള്ളതായി പ്രദേശവാസികള്‍ പറഞ്ഞു. ഈ ഭാഗത്തുകൂടി വെള്ളം ഒലിച്ചിറങ്ങുന്നതും ടാങ്ക് നിറഞ്ഞ് വെള്ളം പുറത്തേയ്ക്ക് ഒഴുകുന്നതും സമീപവാസികളെ ബുദ്ധിമുട്ടിക്കുന്നു. തുടര്‍ച്ചായായി വെള്ളം കുത്തിയൊലിച്ച് ഒഴുകുന്നത്  മണ്ണിടിച്ചിലിനും  കാരണമാകും. എംജി നഗറില്‍ നിരവധി കുടുംബങ്ങളാണ് താമസിക്കുന്നത്. ടാങ്കിന് കൂടുതല്‍ ചോര്‍ച്ചയുണ്ടായി അപകടം സംഭവിച്ചാല്‍ വലിയ ദുരന്തത്തില്‍ കലാശിക്കും. ടാങ്കിന്റെ ശോച്യാസ്ഥ പരിഹരിക്കാന്‍ അടിയന്തര നടപടി വേണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.

What's Your Reaction?

like

dislike

love

funny

angry

sad

wow