വണ്ടിപ്പെരിയാര്‍ സത്രത്തെ ദേവസ്വം ബോര്‍ഡിന്റെ സ്ഥലത്ത് ശബരിമല തീര്‍ഥാടകര്‍ക്ക് അടിസ്ഥാന സൗകര്യമൊരുക്കണമെന്ന് നാട്ടുകാര്‍ 

വണ്ടിപ്പെരിയാര്‍ സത്രത്തെ ദേവസ്വം ബോര്‍ഡിന്റെ സ്ഥലത്ത് ശബരിമല തീര്‍ഥാടകര്‍ക്ക് അടിസ്ഥാന സൗകര്യമൊരുക്കണമെന്ന് നാട്ടുകാര്‍ 

Nov 2, 2026 - 17:50
 0
വണ്ടിപ്പെരിയാര്‍ സത്രത്തെ ദേവസ്വം ബോര്‍ഡിന്റെ സ്ഥലത്ത് ശബരിമല തീര്‍ഥാടകര്‍ക്ക് അടിസ്ഥാന സൗകര്യമൊരുക്കണമെന്ന് നാട്ടുകാര്‍ 
This is the title of the web page

ഇടുക്കി: വണ്ടിപ്പെരിയാര്‍ സത്രത്തിലെ ദേവസ്വം ബോര്‍ഡിന്റെ അധീനതയിലുള്ള 20 ഏക്കര്‍ ഭൂമി സംരക്ഷിച്ച് അയ്യപ്പഭക്തര്‍ക്കായി അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കണമെന്ന ആവശ്യവുമായി ക്ഷേത്രം ഭരണസമിതി അംഗങ്ങളും പ്രദേശവാസികളും രംഗത്ത്. പാര്‍ക്കിങ് സൗകര്യമില്ലാത്തതിനാല്‍ സത്രത്തില്‍നിന്ന് കിലോമീറ്ററുകള്‍ അകലെ വാളാര്‍ഡിയില്‍ പാര്‍ക്കിങ് സൗകര്യവും ടിക്കറ്റ് ബുക്കിങ് കൗണ്ടറും ആരംഭിക്കാനുമുള്ള തീരുമാനത്തിനെതിരെ പ്രതിഷേധം ശക്തമാണ്. തീര്‍ഥാടകര്‍ക്ക് വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതിനുള്ള സൗകര്യം, വിരിപ്പന്തല്‍, ശൗചാലയങ്ങള്‍, ഹോട്ടലുകള്‍, ഭക്ഷണശാലകള്‍ എന്നിവ ഒരുക്കാന്‍ ആവശ്യമായ സ്ഥലസൗകര്യം സത്രത്തിലുണ്ട്. എന്നാല്‍ ഈ ഭൂമി ഫലപ്രദമായി വിനിയോഗിക്കാതെ കിടക്കുകയാണ്. ഇത് സ്വകാര്യ വ്യക്തികളുടെ കൈയേറ്റത്തിന് വഴിയൊരുക്കുമെന്ന ആശങ്കയും ഉയരുന്നുണ്ട്. കഴിഞ്ഞ വര്‍ഷം വരെ സത്രത്തില്‍ അയ്യപ്പഭക്തര്‍ക്ക് വിരിവയ്ക്കാനുള്ള സൗകര്യം ഏര്‍പ്പെടുത്തിയിരുന്നു. എന്നാല്‍ ഉദ്യോഗസ്ഥരുടെ അനാസ്ഥമൂലം ആവശ്യമായ സൗകര്യങ്ങള്‍ തുടര്‍ന്നും ഉറപ്പാക്കാന്‍ കഴിഞ്ഞില്ലെന്നാണ് ആരോപണം.  സംസ്ഥാനത്തിനകത്തുനിന്നും പുറത്തുനിന്നുമായി വാഹനങ്ങളിലും കാല്‍നടയായുമെത്തുന്ന തീര്‍ഥാടകര്‍ക്ക് സത്രത്തില്‍ത്തന്നെ ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കണമെന്നാണ് ഇവരുടെ ആവശ്യം. തീര്‍ത്ഥാടകരെ വാളാര്‍ഡിയില്‍ തടഞ്ഞുനിര്‍ത്തി യാത്രാദുരിതം സൃഷ്ടിക്കുന്ന സാഹചര്യം ഒഴിവാക്കണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു. ദേവസ്വം ബോര്‍ഡിന്റെ മേല്‍നോട്ടത്തില്‍ സത്രത്തിലെ ഭൂമിയില്‍ ഹോട്ടലുകളും കടകളും ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങള്‍ ആരംഭിച്ചാല്‍ തീര്‍ത്ഥാടകര്‍ക്ക് സൗകര്യമൊരുക്കുന്നതിനൊപ്പം ബോര്‍ഡിന് വരുമാനവും ലഭിക്കും. വാര്‍ത്താസമ്മേളനത്തില്‍ സി ആര്‍ സജീവ്, ബിജുക്കുട്ടന്‍, വിജിത്ത്, രമേശ്, മണികണ്ഠന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow