വാത്തിക്കുടി പഞ്ചായത്തിലെ കനകക്കുന്നില്‍ ഗ്രാമസഭ ചേര്‍ന്നു

വാത്തിക്കുടി പഞ്ചായത്തിലെ കനകക്കുന്നില്‍ ഗ്രാമസഭ ചേര്‍ന്നു

Aug 10, 2026 - 16:40
 0
വാത്തിക്കുടി പഞ്ചായത്തിലെ കനകക്കുന്നില്‍ ഗ്രാമസഭ ചേര്‍ന്നു
This is the title of the web page

ഇടുക്കി: വാത്തിക്കുടി പഞ്ചായത്തിലെ 2026-27 വാര്‍ഷിക പദ്ധതി, പതിനഞ്ചാം പഞ്ചവല്‍സര പദ്ധതി എന്നിവയുടെ ഗുണഭോക്തൃ പട്ടിക തയാറാക്കുന്നതിന്റെ ഭാഗമായി കനകക്കുന്ന് വാര്‍ഡില്‍ ഗ്രാമസഭ നടത്തി. പ്രസിഡന്റ് വിനോദ് ജോസഫ് അധ്യക്ഷനായി. വാര്‍ഡ് മെമ്പര്‍ അഭിലാഷ്  പാലക്കാട്ട് പദ്ധതി വിശദീകരണം നടത്തി. ജില്ലാ പഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഷൈനി സജി മുഖ്യപ്രഭാഷണം നടത്തി. പഠനരംഗത്ത് മികച്ച വിജയം കരസ്ഥമാക്കിയ വാര്‍ഡിലെ വിദ്യാര്‍ഥികളെ യോഗത്തില്‍ അനുമോദിച്ചു. ബ്ലോക്ക് പഞ്ചായത്ത് തോപ്രാംകുടി ഡിവിഷന്‍ മെമ്പര്‍ ഡോളി സുനില്‍, പ്രകാശ് ഡിവിഷന്‍ മെമ്പര്‍ സുബി കൂന്തളായില്‍, പഞ്ചായത്ത് വൈസ് പ്രസിഡന്റ് മിലാനി സാബു, അംഗങ്ങളായ ബിന്ദു സന്തോഷ്, റംല അസീസ്, സിഡിഎസ് അംഗം റിഞ്ചു തോമസ്, എഡിഎസ് പ്രസിഡന്റ് എല്‍സമ്മ, വര്‍ഗീസ് കോറോത്ത്, സെബാസ്റ്റ്യന്‍ മൈലാങ്കല്‍,  വന്ദന താളനാട്ട് തുടങ്ങിയവര്‍ സംസാരിച്ചു.

Slide 1
Slide 2
Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow