അണക്കര ലയണ്‍സ് ക്ലബ്ബിന്റെ പുതിയ ഭാരവാഹികള്‍ ചുമതലയേറ്റു

അണക്കര ലയണ്‍സ് ക്ലബ്ബിന്റെ പുതിയ ഭാരവാഹികള്‍ ചുമതലയേറ്റു

Aug 10, 2026 - 16:37
 0
അണക്കര ലയണ്‍സ് ക്ലബ്ബിന്റെ പുതിയ ഭാരവാഹികള്‍ ചുമതലയേറ്റു
This is the title of the web page

ഇടുക്കി: അണക്കര ലയണ്‍സ് ക്ലബ്ബിന്റെ പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണവും സേവന പദ്ധതികളുടെ ഉദ്ഘാടനവും പുതിയ രണ്ടു വീടുകളുടെ താക്കോല്‍ കൈമാറ്റവും നടന്നു. വീടുകളുടെ താക്കോല്‍ദാനം ചക്കുപള്ളം പഞ്ചായത്ത് പ്രസിഡന്റ് റെജിമോള്‍ ഷിബി നിര്‍വഹിച്ചു. 
പ്രസിഡന്റ് ഷിബു തോമസ് അധ്യക്ഷനായി. മികച്ച പ്രവര്‍ത്തനം കാഴ്ചവച്ച ഭാരവാഹികള്‍ക്കും അംഗങ്ങളെയും അനുമോദിച്ചു. പുതിയ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട സണ്ണി പി ജോണിന് മുന്‍ മള്‍ട്ടിപ്പിള്‍ കൗണ്‍സില്‍ ചെയര്‍പേഴ്‌സണ്‍ രാജന്‍ എന്‍ നമ്പൂതിരി സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു. മുന്‍ പ്രസിഡന്റ് ഷിബു തോമസ് അധികാര ചിഹ്നങ്ങള്‍ കൈമാറി. സണ്ണി പി ജോണ്‍ മറുപടി പ്രസംഗം നടത്തി. സെക്രട്ടറിയായി ജോജു കുരുവിള, ട്രഷററായി ജോയിസ് ജോര്‍ജ് എന്നിവരും പുതിയ ബോര്‍ഡ് അംഗങ്ങളും ചുമതലയേറ്റു. പുതിയ മെമ്പര്‍മാര്‍ക്ക് ഫസ്റ്റ് വൈസ് ഡിസ്ട്രിക്ട് ഗവര്‍ണര്‍ കെ പി പീറ്റര്‍ അംഗത്വം നല്‍കി. സര്‍വീസ് പ്രൊജക്ട് ഉദ്ഘാടനം റീജിയണ്‍ ചെയര്‍മാന്‍ അമല്‍ മാത്യു നിര്‍വ്വഹിച്ചു. ഇന്‍സ്റ്റാളേഷന്‍ പ്രൊജക്ട് ഉദ്ഘാടനം സോണ്‍ ചെയര്‍മാന്‍ ജോര്‍ജ് വേഴാമ്പത്തോട്ടം നിര്‍വഹിച്ചു. ജോര്‍ജ് തോമസ് സപ്ലിമെന്റ് പ്രകാശനം ചെയ്തു. ഹൈറേഞ്ച് കോ-ഓര്‍ഡിനേറ്റര്‍ ജോസഫ് പുതുമന, ലയണ്‍സ് ഭാരവാഹികളായ റെജി ജോസഫ്, ഷൈന്‍ വര്‍ഗീസ്, ആര്‍ സുരേഷ്, രാരിച്ചന്‍ നീറണാക്കുന്നേല്‍, സ്റ്റെനി പോത്തന്‍, ജേക്കബ് കോര, ജോയ്‌സ് ജോര്‍ജ് എന്നിവര്‍ സംസാരിച്ചു.

Slide 1
Slide 2
Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow