എഴുകുംവയല്‍ സ്പൈസ് വാലി റോട്ടറി ക്ലബ് ഭാരവാഹികളുടെ സ്ഥാനാരോഹണം 26ന്

എഴുകുംവയല്‍ സ്പൈസ് വാലി റോട്ടറി ക്ലബ് ഭാരവാഹികളുടെ സ്ഥാനാരോഹണം 26ന്

Jul 23, 2026 - 18:13
 0
എഴുകുംവയല്‍ സ്പൈസ് വാലി റോട്ടറി ക്ലബ് ഭാരവാഹികളുടെ സ്ഥാനാരോഹണം 26ന്
This is the title of the web page

ഇടുക്കി: എഴുകുംവയല്‍ സ്പൈസ് വാലി റോട്ടറി ക്ലബിന്റെ പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണവും ഈ വര്‍ഷത്തെ വിവിധ സേവന പദ്ധതികളുടെ ഉദ്ഘാടനവും 26ന് വൈകിട്ട് 6.30ന് എഴുകുംവയല്‍ സഹകരണ ബാങ്ക് ഓഡിറ്റോറിയത്തില്‍ നടക്കും. 2026-27 വര്‍ഷത്തെ പ്രസിഡന്റായി ഗിരീഷ് കെ.സി, സെക്രട്ടറിയായി ഷാജി ജോസഫ്, ട്രഷററായി ഷിനോ വര്‍ഗീസ് എന്നിവര്‍ ചുമതലയേല്‍ക്കും. യോഗത്തില്‍ വൈല്‍ഡ് ലൈന്‍സ് ഇന്ത്യ ചീഫ് എഡിറ്റര്‍ ഫിജി തോമസ് മുഖ്യാതിഥിയാകും. അഡ്വ. ബേബി ജോസഫ് മുഖ്യപ്രഭാഷണം നടത്തും. സര്‍വീസ് പ്രൊജക്ട് ഉദ്ഘാടനം ഡിസ്ട്രിക്ട് ഡയറക്ടര്‍ യൂനുസ് സിദ്ദീഖ് നിര്‍വഹിക്കും. ചടങ്ങില്‍ വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ചവരെ ആദരിക്കും. റോട്ടറി ഡിസ്ട്രിക്ട് തീം ആയ 'ഹോപ്പ്' മുന്‍നിര്‍ത്തി ആരോഗ്യ മേഖലയിലായിരിക്കും ക്ലബ് കൂടുതല്‍ പദ്ധതികള്‍ നടപ്പാക്കുക. ചിറ്റിലപ്പിള്ളി ഫൗണ്ടേഷനുമായി ചേര്‍ന്ന് 20 ലക്ഷം രൂപയുടെ ഭവനനിര്‍മാണം പൂര്‍ത്തിയാക്കിയിരുന്നു. തുടര്‍ന്നും ഭവനനിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തും. ഡയാലിസിസ് രോഗികള്‍ക്കുള്ള കിറ്റ് വിതരണം ചെയ്താണ് പുതിയ പ്രവര്‍ത്തനവര്‍ഷത്തിന് തുടക്കമിട്ടത്. വരുംദിവസങ്ങളില്‍ പാലിയേറ്റീവ് സംബന്ധമായ പ്രൊജക്ടുകള്‍ക്കും ജനസേവന പ്രവര്‍ത്തനങ്ങള്‍ക്കും മുന്‍തൂക്കം നല്‍കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. വാര്‍ത്താസമ്മേളനത്തില്‍ പ്രസിഡന്റ് ഗിരീഷ് കെ സി, സെക്രട്ടറി ഷാജി ജോസഫ്, ട്രഷറര്‍ ഷിനോ വര്‍ഗീസ്, സാന്റി സെബാസ്റ്റ്യന്‍, റെജി കുര്യന്‍, സാബു മാലി എന്നിവര്‍ പങ്കെടുത്തു.

Slide 1
Slide 2
Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow