നെടുങ്കണ്ടം പൊന്നാമലയിലെ എംഎല്‍എ സന്ദര്‍ശനം: കോണ്‍ഗ്രസ് പ്രചാരണം അടിസ്ഥാനരഹിതമെന്ന് പഞ്ചായത്തംഗം  

നെടുങ്കണ്ടം പൊന്നാമലയിലെ എംഎല്‍എ സന്ദര്‍ശനം: കോണ്‍ഗ്രസ് പ്രചാരണം അടിസ്ഥാനരഹിതമെന്ന് പഞ്ചായത്തംഗം  

Jul 23, 2026 - 18:06
 0
നെടുങ്കണ്ടം പൊന്നാമലയിലെ എംഎല്‍എ സന്ദര്‍ശനം: കോണ്‍ഗ്രസ് പ്രചാരണം അടിസ്ഥാനരഹിതമെന്ന് പഞ്ചായത്തംഗം  
This is the title of the web page

ഇടുക്കി: പൊന്നാമലയിലെ എംഎല്‍എയുടെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് പ്രാദേശിക നേതൃത്വം നടത്തുന്നത് അടിസ്ഥാനരഹിതമായ പ്രചാരണമാണെന്ന് പഞ്ചായത്തംഗം തോമസ് തെക്കേല്‍. പൊന്നാമലയില്‍ അപകടാവസ്ഥയിലായിരുന്ന കൂറ്റന്‍ പാറ പൊട്ടിച്ചുനീക്കിയത് സന്ദര്‍ശിക്കാനെത്തിയ അഡ്വ. സേനാപതി വേണു എംഎല്‍എയോട് നാട്ടുകാര്‍ തര്‍ക്കിച്ച സംഭവം വിവാദമായിരുന്നു. പ്രദേശത്ത് മണിക്കൂറുകള്‍ കാത്തുനിന്ന നാട്ടുകാരെ പരിഗണിക്കാതെ എംഎല്‍എ പാറ പൊട്ടിച്ച മലമുകളിലേക്ക് പോകുകയും ഒരു മണിക്കൂര്‍ കഴിഞ്ഞാണ് തിരിച്ചെത്തുകയും ചെയ്തതെന്നാണ് ആരോപണം ഉയര്‍ന്നത്. എന്നാല്‍ എംഎല്‍എയുമായി കൂടിയാലോചിച്ചാണ് ജനങ്ങളെ വിളിച്ചുചേര്‍ത്തതെന്നും നിവേദനങ്ങള്‍ സ്വീകരിക്കുന്നതിനിടെ പുതിയ ബസ് റൂട്ടിനെക്കുറിച്ചുള്ള ചോദ്യത്തില്‍ ചില പ്രാദേശിക കോണ്‍ഗ്രസ് നേതാക്കള്‍ പ്രകോപിതരായി സംസാരിച്ചതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമായതെന്നും തോമസ് തെക്കേല്‍ പറഞ്ഞു. കോണ്‍ഗ്രസ് വാര്‍ഡ് പ്രസിഡന്റാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കം കുറിച്ചത്. മേഖലയുടെ വികസനത്തിന് തടയിടാന്‍ ശ്രമിച്ചാല്‍ നേരിടുമെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം പ്രദേശത്ത് അപകടനിലയിലായ പാറ പൊട്ടിച്ചുനീക്കാന്‍ അടിയന്തര ഇടപെടല്‍ നടത്തിയ എംഎല്‍എയെ തോമസ് തെക്കേല്‍ അഭിനന്ദിച്ചു.

Slide 1
Slide 2
Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow