ഉപ്പുതറ സെന്റ് ഫിലോമിനാസ് സ്‌കൂളില്‍ പൂര്‍വ വിദ്യാര്‍ഥി സംഗമം നടത്തി
ഉപ്പുതറ സെന്റ് ഫിലോമിനാസ് സ്‌കൂളില്‍ പൂര്‍വ വിദ്യാര്‍ഥി സംഗമം നടത്തി

ഇടുക്കി: ഉപ്പുതറ സെന്റ് ഫിലോമിനാസ് ഹയര്‍സെക്കണ്ടറി സ്‌കൂളിലെ 2008- 2009 എസ് എസ് എല്‍ സി ബാച്ചിന്റെ പൂര്‍വ വിദ്യാര്‍ഥി സംഗമം നടന്നു. സിനിമാ-സീരിയല്‍ താരം അനില്‍ കെ ശിവറാം ഉദ്്ഘാടനം ചെയ്തു. 16 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് വിദ്യാര്‍ഥി സംഗമം സോള്‍ മേറ്റ്് നടന്നത്.
പലയിടങ്ങളില്‍ പിരിഞ്ഞ് പോയ സുഹൃത്തുക്കള്‍ ഒന്ന് ചേര്‍ന്നപ്പോള്‍ ഓര്‍മ ചെപ്പില്‍ സൂക്ഷിക്കാനുള്ള നിമിഷമായി മാറി. പാചക തൊഴിലാളിയായിരുന്ന മേരിക്കുട്ടിയേയും അധ്യാപകരേയും ചടങ്ങില്‍ ആദരിച്ചു. പരിപാടിയില്‍ പഞ്ചായത്ത് അംഗങ്ങളായ ഫ്രാന്‍സിസ് അറക്കപറമ്പില്‍, സാബു വേങ്ങവേലി, മുന്‍ പ്രിന്‍സിപ്പല്‍ മാത്യു അഗസ്റ്റിന്‍, ഹെഡ്മിസ്ട്രസ് ഹെമിക് ടോം, അഗസ്റ്റിന്‍ ജോസഫ്, ജോസഫ് മാണി, ജെസി ജേക്കബ്, ജോര്‍ജ് സ്‌കറിയ, അനില പി ജോസ്, ബിന്‍സി തോമസ്, ലാല്‍ എബ്രഹാം, ഡയാന ജേക്കബ്, ബിബിന്‍ ജോയി, ശ്രുതിമോള്‍ ജിനു, അരുണ്‍ പി.ടി, ബിബിന്‍ വില്‍സണ്‍, അജിത്ത് കെ.ആര്‍, അഖില്‍ ശശി എന്നിവര്‍ സംസാരിച്ചു.
What's Your Reaction?






