ഇരട്ടയാര്‍ ബസ് സ്റ്റാന്‍ഡിലെ ശുചിമുറി കെട്ടിടം അടച്ചിട്ട് മാസങ്ങള്‍: പ്രതിഷേധം ശക്തമാക്കാനൊരുങ്ങി കോണ്‍ഗ്രസ് 

  ഇരട്ടയാര്‍ ബസ് സ്റ്റാന്‍ഡിലെ ശുചിമുറി കെട്ടിടം അടച്ചിട്ട് മാസങ്ങള്‍: പ്രതിഷേധം ശക്തമാക്കാനൊരുങ്ങി കോണ്‍ഗ്രസ് 

May 30, 2025 - 16:51
 0
  ഇരട്ടയാര്‍ ബസ് സ്റ്റാന്‍ഡിലെ ശുചിമുറി കെട്ടിടം അടച്ചിട്ട് മാസങ്ങള്‍: പ്രതിഷേധം ശക്തമാക്കാനൊരുങ്ങി കോണ്‍ഗ്രസ് 
This is the title of the web page

ഇടുക്കി: ഇരട്ടയാര്‍ ബസ് സ്റ്റാന്‍ഡില്‍ ടേക് എ ബ്രേക് പദ്ധതി പ്രകാരം നിര്‍മിച്ച ശുചിമുറി കെട്ടിടം അറ്റകുറ്റപ്പണികള്‍ക്കായി അടച്ചിട്ട് മാസങ്ങള്‍ പിന്നിട്ടിട്ടും തുറന്നുനല്‍കാത്തതില്‍ പ്രതിഷേധം ശക്തം. മോട്ടോര്‍ തകരാറിലായതിനാല്‍ വെള്ളം ലഭിക്കാത്തതിനാലാണ് ശുചിമുറി തുറന്നുനല്‍കാത്തതെന്നാണ് അധികൃതര്‍ പറയുന്നത്. ഇതോടൊപ്പം സ്റ്റാന്‍ഡിന്റെ ഒരുവശത്ത് പ്രവര്‍ത്തിക്കുന്ന വ്യാപാര സ്ഥാപനങ്ങളിലും കുടിവെള്ളം എത്തുന്നില്ല. ഇതോടെ ഹോട്ടല്‍ കോഫി ഷോപ്പ് അടക്കമുള്ളവ പ്രവര്‍ത്തിപ്പിക്കാന്‍ കഴിയാതെ അടച്ചിട്ടിരിക്കുകയാണ്. പഞ്ചായത്തിന്റെ ഭാഗത്തുനിന്നുണ്ടായ കെടുകാര്യസ്ഥതയാണ് കാരണമെന്ന് ആരോപിച്ച് കോണ്‍ഗ്രസ് ഇരട്ടയാര്‍ മണ്ഡലം കമ്മിറ്റി രംഗത്തെത്തി. സ്ത്രീകള്‍ അടക്കമുള്ളവര്‍ ഈ വ്യാപാരസ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നുണ്ട്. ഇവര്‍ക്ക് അത്യാവശ്യഘട്ടങ്ങളില്‍  ശുചിമുറിയില്‍ പോകണമെങ്കില്‍ മറ്റ് സ്ഥലങ്ങളില്‍ നിന്ന് വെള്ളം ബക്കറ്റില്‍ എടുത്തുകൊണ്ട് പോകണ്ട സ്ഥിതിയാണ്. ശുചിമുറി കെട്ടിടം തുറന്നുപ്രവര്‍ത്തിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് പഞ്ചായത്ത് അധികൃതര്‍ക്ക് നിവേദനം നല്‍കിയെങ്കിലും നടപടി വൈകുന്നു. അടിയന്തരമായി ഇതിന്റെ പ്രവര്‍ത്തനം ആരംഭിച്ചില്ലെങ്കില്‍ പ്രതിഷേധം ശക്തമാക്കാനാണ് കോണ്‍ഗ്രസിന്റെ തീരുമാനം.

What's Your Reaction?

like

dislike

love

funny

angry

sad

wow