തോപ്രാംകുടി ശ്രീമഹാദേവ ക്ഷേത്രത്തില്‍ പ്രതിഷ്ഠാ ഉത്സവം 29 മുതല്‍
തോപ്രാംകുടി ശ്രീമഹാദേവ ക്ഷേത്രത്തില്‍ പ്രതിഷ്ഠാ ഉത്സവം 29 മുതല്‍
ഇടുക്കി: തോപ്രാംകുടി ശ്രീമഹാദേവ ക്ഷേത്രത്തില്‍ പ്രതിഷ്ഠാ ഉത്സവം 29, 30, മെയ് 1 തീയതികളില്‍ നടക്കും. സൂര്യകാലടിമന സൂര്യന്‍ ജയസൂര്യന്‍ ഭട്ടതിരിപ്പാടും മേല്‍ശാന്തി ബിജു വിശ്വംഭരന്‍ തിരുമേനിയുടെയും മുഖ്യകാര്‍മികത്വത്തില്‍ ആചാര്യവരണത്തോടെ ചടങ്ങുകള്‍ ആരംഭിക്കും.
നിര്‍മാല്യദര്‍ശനം, അഷ്ടദ്രവ്യ മഹാഗണപതി ഹോമം, മഹാപ്രസാദമൂട്ട്, ദീപാരാധന, സൂര്യകാലടി അഷ്ടദ്രവ്യ മഹാഗണപതി ഹോമം, സുബ്രഹ്മണ്യ പൂജ, കലശപൂജ, ഉഷപൂജ, പൊങ്കാല സമര്‍പ്പണം, താലപ്പൊലി ഘോഷയാത്ര എന്നിവ നടക്കും.
തോപ്രാംകുടി ശ്രീപാര്‍വതി ഗ്രൂപ്പിന്റെയും മുരിക്കാശേരി പ്രദക്ഷിണയുടെയും തിരുവാതിര കളി, ചിന്നാര്‍ സമന്വയ ടീമിന്റെയും തോപ്രാംകുടി ശ്രീശിവദം ഗ്രൂപ്പിന്റെയും കൈകൊട്ടിക്കളി, കൊച്ചുകാമാക്ഷി നൃത്യതി നാട്യകലാക്ഷേത്രത്തിലെ വിദ്യാര്‍ഥികളുടെ ചിലങ്ക പൂജ, കോതമംഗലം ഡ്രീംസ് ബീറ്റിന്റെയും കോട്ടയം മെഗാ ബീറ്റ്‌സിന്റെയും ഗാനമേള എന്നിവയും ഉണ്ടാകും. വാത്തിക്കുടി ശ്രീധര്‍മശാസ്താ ക്ഷേത്രാങ്കണത്തില്‍നിന്ന് ആരംഭിക്കുന്ന താലപ്പൊലി ഘോഷയാത്രയില്‍ കോന്നി വകയാര്‍ ഗജശ്രീ ചൈത്രം അച്ചു തിടമ്പേറ്റും. പ്രസിഡന്റ് ബിജു ബാലകൃഷ്ണന്‍, സെക്രട്ടറി പി സി സന്തോഷ്‌കുമാര്‍, വൈസ് പ്രസിഡന്റ് സുഭാഷ് പി ടി, വനിതാസംഘം പ്രസിഡന്റ് മിനി അനില്‍കുമാര്‍, സെക്രട്ടറി സ്മിത ബിനോയി തുടങ്ങിയവര്‍ നേതൃത്വം നല്‍കും.
What's Your Reaction?