മാങ്കുളത്തുനിന്ന് കാണാതായ പഞ്ചായത്തംഗത്തെ കണ്ടെത്തി 

മാങ്കുളത്തുനിന്ന് കാണാതായ പഞ്ചായത്തംഗത്തെ കണ്ടെത്തി 

Apr 27, 2026 - 15:07
 0
മാങ്കുളത്തുനിന്ന് കാണാതായ പഞ്ചായത്തംഗത്തെ കണ്ടെത്തി 
This is the title of the web page

ഇടുക്കി: മാങ്കുളത്തുനിന്ന് കാണാതായ പഞ്ചായത്തംഗത്തെ നാലാം ദിവസം അവശനിലയില്‍ കണ്ടെത്തി. കഴിഞ്ഞ 22 മുതലാണ് നാലാം വാര്‍ഡ് മെമ്പര്‍ ധന്യ ഗണേശനെ കാണാതായത്. ഇത് സംബന്ധിച്ച് മൂന്നാര്‍ പൊലീസില്‍ പരാതിയും ലഭിച്ചിരുന്നു. ദിവസങ്ങള്‍ പിന്നിട്ടിട്ടും കണ്ടെത്താന്‍ കഴിയാത്ത സാഹചര്യത്തില്‍ പൊലീസിനെതിരെ പ്രതിഷേധവും ശക്തമായിരുന്നു. ഇതിനിടെയാണ്  അമ്പതാംമൈലിന് സമീപം ആളൊഴിഞ്ഞ വീടിന്റെ ശുചിമുറിയില്‍നിന്ന് ധന്യയെ അവശനിലയില്‍ കണ്ടെത്തിയത്. ഇവരെ അടിമാലി താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചു. കേസന്വേഷണത്തിന്റെ ഭാഗമായി ഞായറാഴ്ച മുതല്‍ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയിരുന്നു. ഇതിന്റെ ഭാഗമായി ഡോഗ് സ്‌ക്വാഡും പൊലീസും നാട്ടുകാരും ചേര്‍ന്ന് നടത്തിയ പരിശോധനയിലാണ് ധന്യയെ കണ്ടെത്തിയത്.

What's Your Reaction?

like

dislike

love

funny

angry

sad

wow