കട്ടപ്പന സര്‍ക്കിള്‍ ജങ്ഷന്‍ റെസിഡന്റ്‌സ് അസോസിയേഷന്‍ വാര്‍ഷികം ആഘോഷിച്ചു

കട്ടപ്പന സര്‍ക്കിള്‍ ജങ്ഷന്‍ റെസിഡന്റ്‌സ് അസോസിയേഷന്‍ വാര്‍ഷികം ആഘോഷിച്ചു

Apr 27, 2026 - 17:05
 0
കട്ടപ്പന സര്‍ക്കിള്‍ ജങ്ഷന്‍ റെസിഡന്റ്‌സ് അസോസിയേഷന്‍ വാര്‍ഷികം ആഘോഷിച്ചു
This is the title of the web page

ഇടുക്കി: കട്ടപ്പന സര്‍ക്കിള്‍ ജങ്ഷന്‍ റെസിഡന്റ്‌സ് അസോസിയേഷന്‍ വാര്‍ഷിക സമ്മേളനവും കുടുംബസംഗമവും നഗരസഭ ചെയര്‍പേഴ്‌സണ്‍ ജോയി വെട്ടിക്കുഴി ഉദ്ഘാടനംചെയ്തു. നഗരസഭാപരിധിയിലെ ജലസ്രോതസുകളിലേക്ക് മാലിന്യം ഒഴുകുന്നത് തടയാന്‍ നടപടി സ്വീകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. കുന്തളംപാറ മേഖലയില്‍ ശുചീകരണവും വീടുകളില്‍ ജൈവ പച്ചക്കറിക്കൃഷിയും നടത്തുന്ന അസോസിയേഷന്റെ പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമെന്നും ജോയി വെട്ടിക്കുഴി പറഞ്ഞു. അസോസിയേഷന്‍ പ്രസിഡന്റ് തോമസ് ജോസ് അധ്യക്ഷനായി. നഗരസഭാ കൗണ്‍സിലര്‍ ഐബിമോള്‍ രാജന്‍ മുഖ്യപ്രഭാഷണം നടത്തി. നഗരസഭ കൗണ്‍സിലര്‍ സോണിയ ജയ്ബി റാങ്ക് ജേതാക്കളെ അനുമോദിച്ചു. ബാങ്കിങ് മേഖലയിലെ തട്ടിപ്പുകള്‍ നേരിടാനുള്ള മുന്‍കരുതലുകളെക്കുറിച്ച് കട്ടപ്പന ഇന്‍ഡസെന്റ് ബാങ്ക് മാനേജര്‍ സണ്ണിമോന്‍ ക്ലാസെടുത്തു. അസോസിയേഷന്റെ ലഘുസാമ്പാദ്യ പദ്ധതിയെക്കുറിച്ച് പി ഡി തോമസ് വിശദീകരിച്ചു. നഗരസഭ കൗണ്‍സിലര്‍മാരെ അനുമോദിച്ചു. സെക്രട്ടറി ടി ഡി ജോസ്, വൈസ് പ്രസിഡന്റ് മായ ശ്രീനി, ഉഷാ മനോജ്, പി കെ കുര്യന്‍, മധു കൊല്ലക്കാട്ട്, കെ ജി ബാലകൃഷ്ണന്‍, പി ബി ശ്രീനി, പി കെ സാലു, ജോസഫ് കണ്ണമ്പള്ളി, ജോര്‍ജ്കുട്ടി പടിഞ്ഞാറ്റയില്‍, ഷിബു ജോസഫ്, മിനി ജയിന്‍, പി എം ജോസഫ്, കെ എം സെബാസ്റ്റ്യന്‍, സോമരാജന്‍, ഷാജി, ബിനോയി ജോണ്‍, ജയശ്രീ തുടങ്ങിയവര്‍ സംസാരിച്ചു. തുടര്‍ന്ന് ഭരണസമിതി തെരഞ്ഞെടുപ്പും കുട്ടികളുടെ കലാപരിപാടികളും നടന്നു.

What's Your Reaction?

like

dislike

love

funny

angry

sad

wow