സേവാപാഷികം ജില്ലാതല ഉദ്ഘാടനം ഇരട്ടയാറില്‍
സേവാപാഷികം ജില്ലാതല ഉദ്ഘാടനം ഇരട്ടയാറില്‍

ഇടുക്കി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജന്മദിനത്തില്‍ അമ്മയുടെ പേരില്‍ ഫലവൃക്ഷത്തൈ നടുന്ന പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം ശാന്തിഗ്രാം ഉമാ മഹേശ്വര ക്ഷേത്രാങ്കണത്തില്‍ നടന്നു. ഇല നേച്ചര്‍ ക്ലബ് ഫൗണ്ടേഷന്‍ ചെയര്‍മാനും ദേശീയ അവാര്‍ഡ് ജേതാവുമായ കാര്‍ട്ടൂണിസ്റ്റ് സജിദാസ് മോഹന്‍ ഉദ്ഘാടനം ചെയ്തു. ജൂണ്‍ 5 പരിസ്ഥിതി ദിനത്തില്‍ സ്വന്തം അമ്മയുടെ പേരില്‍ വൃക്ഷത്തൈ നട്ടുകൊണ്ട് പ്രകൃതി സംരക്ഷണത്തിന്റെ ഒരു വൈകാരിക തലമാണ് പ്രധാനമന്ത്രി ലോകത്തിന് സമ്മാനിച്ചതെന്നും ഈ മാതൃക ഏറ്റെടുത്ത് എല്ലാവരും വൃക്ഷങ്ങള്‍ നട്ട് സംരക്ഷിക്കണമെന്നും പ്രകൃതി സംരക്ഷണം എല്ലാ പൗരന്മാരുടെയും ഉത്തരവാദിത്വമാണെന്ന് തിരിച്ചറിയണമെന്നും സജിദാസ് മോഹന്‍ പറഞ്ഞു. ബിജെപി ജില്ല ജനറല്‍ സെക്രട്ടറി രതീഷ് വരകുമല അമ്മ ജഗദമ്മ ശശിയുടെ പേരിലാണ് വൃക്ഷത്തൈ നട്ടത്. സേവാപാഷികം എന്ന പേരില്‍ 17 മുതല്‍ ഗാന്ധിജയന്തി വരെ രണ്ടാഴ്ചക്കാലം നീണ്ടുനില്‍ക്കുന്ന സേവന പരിപാടികളാണ് രാജ്യത്താകമാനം നടപ്പിലാക്കുന്നത്. അമ്മയുടെ പേരിലുള്ള വൃക്ഷത്തൈ നടീല്‍, രക്തദാന ക്യാമ്പുകള്‍, ഉപന്യാസരചനാ മത്സരങ്ങള്‍, പ്രദര്‍ശനികള്‍, കേന്ദ്രസര്‍ക്കാര്‍ പദ്ധതികളുടെ പ്രചരണം തുടങ്ങിയവയാണ് നടത്തുന്നത്. പരിപാടിയില്‍ ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി രതീഷ് വരകുമല, മാതാവ് ജഗദമ്മ ശശി, യുവമോര്‍ച്ച മണ്ഡലം പ്രസിഡന്റ് ജിന്‍സ് വര്‍ഗീസ്, രാജീവ് കണ്ണന്തറ, കെ ജി രാജേഷ്, ഉമേഷ് ഉണ്ണികൃഷ്ണന്‍, അനൂപ് രാജപ്പന്‍, സജീവ് പി ജി, ക്ഷേത്രം മേല്‍ശാന്തി അദീപ് ശാന്തികള്‍, പ്രസിഡന്റ് രാജേഷ് വരകുമല ,സെക്രട്ടറി നെവിന്‍ മുരളി, ലളിതാ ഭായ് തുടങ്ങിയവര്‍ പങ്കെടുത്തു.
What's Your Reaction?






