രാജു തോമസ് ഒന്നാം ചരമവാര്‍ഷിക അനുസ്മരണം നടത്തി

രാജു തോമസ് ഒന്നാം ചരമവാര്‍ഷിക അനുസ്മരണം നടത്തി

May 20, 2025 - 13:46
 0
രാജു തോമസ് ഒന്നാം ചരമവാര്‍ഷിക അനുസ്മരണം നടത്തി
This is the title of the web page

ഇടുക്കി: അന്തരിച്ച കേരളാ കോണ്‍ഗ്രസ് നേതാവ് രാജു തോമസിന്റെ ഒന്നാം ചരമവര്‍ഷികാനുസ്മരണം ചെറുതോണിയില്‍ നടത്തി. എഐസിസി അംഗം അഡ്വ. ഇ എം ആഗസ്തി ഉദ്ഘാടനം ചെയ്തു. രാജു തോമസ് നാടിന്റെ വികസനത്തിനായി നിലപാടുകളില്‍ ഉറച്ചുനിന്ന വ്യക്തിയായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ജില്ലാ പ്രസിഡന്റ് എം ജെ ജേക്കബ് അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാരിച്ചന്‍ നീറണാക്കുന്നേല്‍ അനുസ്മരണ പ്രഭാഷണം നടത്തി. ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആന്‍സി തോമസ്, ജില്ലാ പഞ്ചാത്തംഗങ്ങളായ കെ ജി സത്യന്‍, ഷൈനി സജി, ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എബി തോമസ്, അനിഷ് ജോര്‍ജ്, പി രാജന്‍, നോബിള്‍ ജോസഫ്, വര്‍ഗീസ് വെട്ടിയാങ്കല്‍, തോമസ് പെരുമന, ജോയി കൊച്ചുകരോട്ട്, വ്യാപാരി വ്യവസായി സമിതി ജില്ലാ സെക്രട്ടറി സാജന്‍ കുന്നേല്‍, ചെറുതോണി യൂണിറ്റ് പ്രസിഡന്റ് ജോസ് കുഴികണ്ടം, സാജു പട്ടരുമഠം എന്നിവര്‍ സംസാരിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow