വാഴത്തോപ്പ് ഗാന്ധിനഗര്‍ നിവാസികളോടുള്ള സംസ്ഥാന സര്‍ക്കാര്‍ അവഗണനയ്‌ക്കെതിരെ കോണ്‍ഗ്രസ് പദയാത്ര നടത്തി
വാഴത്തോപ്പ് ഗാന്ധിനഗര്‍ നിവാസികളോടുള്ള സംസ്ഥാന സര്‍ക്കാര്‍ അവഗണനയ്‌ക്കെതിരെ കോണ്‍ഗ്രസ് പദയാത്ര നടത്തി

ഇടുക്കി: വാഴത്തോപ്പ് പഞ്ചായത്തിലെ ഗാന്ധിനഗര്‍ നിവാസികളോട് സംസ്ഥാന സര്‍ക്കാരും വാഴത്തോപ്പ് പഞ്ചായത്തും കാണിക്കുന്ന അവഗണയ്‌ക്കെതിരെ കോണ്‍ഗ്രസ് പദയാത്ര നടത്തി. വാര്‍ഡ് പ്രസിഡന്റ് ദേവനേശന്‍ നാടാര്‍ ക്യാപ്റ്റനായ പദയാത്ര ഡിസിസി ഓഫീസ് പടിക്കല്‍നിന്ന് മുന്‍ ഡിസിസി സെക്രട്ടറി ഒ ആര്‍ ശശി ഫ്‌ളാഗ് ഓഫ് ചെയ്തു. മരിയാപുരം മണ്ഡലം പ്രസിഡന്റ് ജോബി തയ്യില്‍ അധ്യക്ഷനായി. ഐഎന്‍ടിയുസി മണ്ഡലം പ്രസിഡന്റ് മനാഫ് മരയ്ക്കാര്‍ മുഖ്യപ്രഭാഷണം നടത്തി. കെ എം ജലാലുദില്‍, ആന്‍സി തോമസ്, ശശികല രാജു, ടിന്റു സുബാഷ്, എന്നിവര്‍ സംസാരിച്ചു. ആലിന്‍ചുവട്ടിലെ സ്വീകരണത്തിനുശേഷം ഗാന്ധിനഗര്‍ ചുറ്റി വിവിധ കേന്ദ്രങ്ങളിലെ സ്വീകരണത്തിനുശഷം ചെറുതോണിയില്‍ സമാപിച്ചു. തുടര്‍ന്ന് നടന്ന സമാപന സമ്മേളനം കെപിസിസി അംഗം എ പി ഉസ്മാന്‍ ഉദ്ഘാടനം ചെയ്തു. വാഴത്തോപ്പ് മണ്ഡലം പ്രസിഡന്റ് സി പി സലിം അധ്യക്ഷനായി. ബ്ലോക്ക് പ്രസിഡന്റ് അനിഷ് ജോര്‍ജ് മുഖ്യപ്രഭാഷണം നടത്തി. ഡിസിസി സെക്രട്ടറി എംഡി അര്‍ജുനന്‍, ജോയി വര്‍ഗീസ്, റിന്‍സി സിബി, ടിന്റു സുബാഷ്, പി ഡി ജോസഫ്, ആലീസ് ജോസ്, പാസ്റ്റര്‍ ജിജോ ജോസഫ് എന്നിവര്‍ സംസാരിച്ചു.
What's Your Reaction?






